---
title: "കാട്ടുപന്നി ശല്യം; കൃഷിയിടത്തില്‍ സത്യാഗ്രഹ സമരം നടത്തി കര്‍ഷകന്‍"
english_title: "wild boar nuisance; The farmer went on a satyagraha strike in the farm"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/179382/wild-boar-nuisance-the-farmer-went-on-a-satyagraha-strike-in-the-farm"
published_at: "2024-01-25T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b217a99d1c5_1_pig.jpg"
keywords: []
---

# കാട്ടുപന്നി ശല്യം; കൃഷിയിടത്തില്‍ സത്യാഗ്രഹ സമരം നടത്തി കര്‍ഷകന്‍

> **Lead Summary:** ** ചെറുവണ്ണൂര്‍:** കാട്ടുപന്നികള്‍ കാര്‍ഷികവിളകള്‍ നശിപ്പിക്കുന്നത് തടയാന്‍ അധികൃതര്‍ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് കര്‍ഷകന്‍ സ്വന്തം കൃഷിയിടത്തില്‍ സത്യാഗ്രഹ സമരം നടത്തി.

## Article Content

** ചെറുവണ്ണൂര്‍:** കാട്ടുപന്നികള്‍ കാര്‍ഷികവിളകള്‍ നശിപ്പിക്കുന്നത് തടയാന്‍ അധികൃതര്‍ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് കര്‍ഷകന്‍ സ്വന്തം കൃഷിയിടത്തില്‍ സത്യാഗ്രഹ സമരം നടത്തി.

കുലയ്ക്കാറായ തന്റെ നേന്ത്രവാഴകള്‍ കാട്ടുപന്നികള്‍ നിരന്തരം നശിപ്പിച്ചിട്ടും പന്നികളില്‍ നിന്ന് കൃഷിയെ രക്ഷിക്കാന്‍ ഒരു നടപടിയും അധികൃതര്‍ സ്വീകരിക്കുന്നില്ല.

കുലയ്ക്കാറായ നേന്ദ്ര വാഴയില്‍ വിവിധ ദിവസത്തിലായി എഴുപത്തി അഞ്ചോളം വാഴകളും പച്ചക്കറികളും മറ്റും നശിപ്പിക്കപ്പെട്ടതിന് ശേഷമാണ് പ്രത്യക്ഷസമരത്തിലേക്ക് കടന്നതെന്ന് കര്‍ഷകനായ കെ.കെ രജിഷ് പറഞ്ഞു.

ചെറുവണ്ണൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ കുട്ടോത്ത് പ്രദേശത്താണ് കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുന്നത്.

ഗ്രാമ പഞ്ചായത് പ്രസിഡണ്ട് ഉള്‍പ്പടെ ജനപ്രതിനിധികളെയും കൃഷി വകുപ്പ് ഉദ്യോഗസ്ഥരെയും വിവരം ധരിപ്പിച്ചിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.

തന്റെ തുള്‍പ്പടെ നിരവധി കര്‍ഷകരുടെ കൃഷിയാണ് കാട്ടുപന്നികള്‍ നശിപ്പിച്ചതെന്നും ഇക്കണക്കിന് പോയാല്‍ കൃഷി ഉപേക്ഷിക്കലാണ് പോം വഴിയെന്നും കെ.കെ രജീഷ് അഭിപ്രായപ്പെട്ടു.

കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ നടപടിസ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/179382/wild-boar-nuisance-the-farmer-went-on-a-satyagraha-strike-in-the-farm)