---
title: "ജോസഫിന്റെ ആത്മഹത്യ; യുഡിഎഫ് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി "
english_title: "Joseph's suicide; UDF marched to Chakkittapara gram panchayat office"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/179398/josephs-suicide-udf-marched-to-chakkittapara-gram-panchayat-office"
published_at: "2024-01-25T14:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b22137d8c87_1_udfff.jpg"
keywords: []
---

# ജോസഫിന്റെ ആത്മഹത്യ; യുഡിഎഫ് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി 

> **Lead Summary:** **ചക്കിട്ടപ്പാറ: **കര്‍ഷകനും ഭിന്നശേഷിക്കാരനുമായ മുതുകാട്ടെ ജോസഫിന്റെ ആത്മഹത്യക്ക് പിന്നില്‍ സര്‍ക്കാരാണ് എന്ന് ആരോപിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

## Article Content

**ചക്കിട്ടപ്പാറ: **കര്‍ഷകനും ഭിന്നശേഷിക്കാരനുമായ മുതുകാട്ടെ ജോസഫിന്റെ ആത്മഹത്യക്ക് പിന്നില്‍ സര്‍ക്കാരാണ് എന്ന് ആരോപിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

കര്‍ഷകന്‍ ജോസഫിന്റെ ആത്മഹത്യ കൊലയാളി സര്‍ക്കാരിനെതിരെ എന്ന മുദ്രാവാക്യവുമായി പേരാമ്പ്ര നിയോജക മണ്ഡലം യുഡിഎഫ് കമ്മിറ്റിയാണ് പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തിയത്.

മുസ്ലീം ലീഗ് സംസ്ഥാന ട്രഷറര്‍ പാറക്കല്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.

ജോസഫിന്റെത് ആത്മഹത്യയല്ലന്നും സര്‍ക്കാര്‍ നടത്തിയ കൊലപാതകമാണെന്നും ഇതില്‍ കുറ്റക്കാരായ മുഖ്യമന്ത്രിക്കും ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനുമെതിരെ കേസെടുക്കണമെന്നും പാറക്കല്‍ അബ്ദുള്ള ആവശ്യപ്പെട്ടു. നിയോജക മണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ ടി.കെ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു.

യുഡിഎഫ് ജില്ല ചെയര്‍മാന്‍ കെ. ബാലനാരായണന്‍, കണ്‍വീനര്‍ അഹമ്മദ് പുന്നക്കല്‍, കേരള കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറി രാജീവ് തോമസ്, കേരള കോണ്‍ഗ്രസ് (ജെ) ജില്ല പ്രസിഡന്റ് കെ.പി. രാധാകൃഷ്ണന്‍, ആര്‍.കെ. മുനീര്‍, തണ്ടോറ ഉമ്മര്‍, ജിതേഷ് മുതുകാട്, പുതുക്കുടി അബ്ദ്ദുറഹ്മാന്‍, തോമസ് ആനത്താനം, വി.പി. ഇബ്രാഹിം, നടേരി ബാലകൃഷ്ണന്‍, അഷറഫ് മിട്ടിലേരി, കെ.സി. രവീന്ദ്രന്‍, ജോര്‍ജ്ജ് മുക്കള്ളില്‍, രാജേഷ് തറവട്ടത്ത്, ഗിരിജ ശശി, ലൈസ ജോര്‍ജ്ജ് തുടങ്ങിയവര്‍ സംസാരിച്ചു.

നിയോജക മണ്ഡലം യുഡിഎഫ് കണ്‍വീനര്‍ കെ.എ. ജോസുകുട്ടി സ്വാഗതം പറഞ്ഞ ചടങ്ങിന് ചക്കിട്ടപ്പാറ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്  റജി കോച്ചേരി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/179398/josephs-suicide-udf-marched-to-chakkittapara-gram-panchayat-office)