---
title: "മുതുകാട്ടിലെ ഭിന്നശേഷിക്കാരന്റെ ആത്മഹത്യ സര്‍ക്കാരിന്റെ കണ്ണു തുറപ്പിക്കണം: രഞ്ജിത്ത് മലയില്‍ "
english_title: "The suicide of a differently-abled person in Mutukat should open the eyes of the government: Ranjith Malail"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/179434/the-suicide-of-a-differently-abled-person-in-mutukat-should-open-the-eyes-of-the-government-ranjith-malail"
published_at: "2024-01-25T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b23e927fccc_1_ranjith.jpg"
keywords: []
---

# മുതുകാട്ടിലെ ഭിന്നശേഷിക്കാരന്റെ ആത്മഹത്യ സര്‍ക്കാരിന്റെ കണ്ണു തുറപ്പിക്കണം: രഞ്ജിത്ത് മലയില്‍ 

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്ര നിയോജക മണ്ഡലത്തിലെ ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട്ടിലെ ഭിന്നശേഷിക്കാരനായ ജോസഫ് വളയത്തിന്റെ ആത്മഹത്യ സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കണമെന്ന് ആം ആദ്മി പാര്‍ട്ടി തൊഴിലാളി യൂണിയന്‍ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് രഞ്ജിത്ത് മലയില്‍ ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര :** പേരാമ്പ്ര നിയോജക മണ്ഡലത്തിലെ ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട്ടിലെ ഭിന്നശേഷിക്കാരനായ ജോസഫ് വളയത്തിന്റെ ആത്മഹത്യ സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കണമെന്ന് ആം ആദ്മി പാര്‍ട്ടി തൊഴിലാളി യൂണിയന്‍ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് രഞ്ജിത്ത് മലയില്‍ ആവശ്യപ്പെട്ടു.

ഭിന്നശേഷിക്കാരനായ ജോസഫ് വളയത്ത് ജീവിത മാര്‍ഗമായിരുന്ന പെന്‍ഷന്‍ കടിശ്ശിക ലഭിക്കാത്തതിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവം കേരളമനസാക്ഷിയെ ഞെട്ടിക്കുന്നതാണ്.

ഇതുപോലെ ഒരു പാട് ജോസഫുമാര്‍ കേരളത്തിന്റെ പല ഭാഗങ്ങളില്‍ സാമ്പത്തിക പ്രതിസന്ധിയില്‍ കടക്കെണിയില്‍പെട്ട് നിത്യ ചിലവുകള്‍ക്ക് പണമില്ലാതെ ജീവിക്കാന്‍ പാടുപ്പെടുകയാണെന്നും ഈ സംഭവം സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കണമെന്നും രഞ്ജിത്ത് മലയില്‍ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/179434/the-suicide-of-a-differently-abled-person-in-mutukat-should-open-the-eyes-of-the-government-ranjith-malail)