---
title: "ജോസഫിന്റെ കുടുംബത്തിന് കര്‍ഷക കോണ്‍ഗ്രസ്സിന്റെ പെന്‍ഷന്‍; സര്‍ക്കാര്‍ കുടുംബത്തെ ഏറ്റെടുക്കണം"
english_title: "Farmers' Congress pension for Joseph's family; The government should take over the family"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/179450/farmers-congress-pension-for-josephs-family-the-government-should-take-over-the-family"
published_at: "2024-01-25T17:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b24a73aae31_1_pention.JPG"
keywords: []
---

# ജോസഫിന്റെ കുടുംബത്തിന് കര്‍ഷക കോണ്‍ഗ്രസ്സിന്റെ പെന്‍ഷന്‍; സര്‍ക്കാര്‍ കുടുംബത്തെ ഏറ്റെടുക്കണം

> **Lead Summary:**  **പേരാമ്പ്ര:** പെന്‍ഷന്‍ കിട്ടാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഭിന്നശേഷിക്കാരനായ ചക്കിട്ടപ്പാറ മുതുകാട് ജോസഫിന്റെ കുടുംബത്തെ ഏറ്റെടുക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രവീഷ് വളയം, ജില്ലാ പ്രസിഡന്റ് അഡ്വ ബിജു കണ്ണന്തറ എന്നിവര്‍ ആവശ്യപ്പെട്ടു.

## Article Content

 **പേരാമ്പ്ര:** പെന്‍ഷന്‍ കിട്ടാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഭിന്നശേഷിക്കാരനായ ചക്കിട്ടപ്പാറ മുതുകാട് ജോസഫിന്റെ കുടുംബത്തെ ഏറ്റെടുക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രവീഷ് വളയം, ജില്ലാ പ്രസിഡന്റ് അഡ്വ ബിജു കണ്ണന്തറ എന്നിവര്‍ ആവശ്യപ്പെട്ടു.

കര്‍ഷക കോണ്‍ഗ്രസ്സിന്റെ ആഭിമുഖ്യത്തില്‍ ഒരു വര്‍ഷത്തെ പെന്‍ഷന്‍ കുടുംബാംഗങ്ങള്‍ക്ക് നല്‍കിയതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു നേതാക്കള്‍. കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കണം.

വാര്‍ഡ് അംഗം കൂടിയായ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭാഗത്ത് നിന്നും ജാഗ്രത കുറുവുണ്ടായി. നവകേരള സദസ്സിന് ചെലവഴിച്ച ധൂര്‍ത്ത് ഒഴിവാക്കിയിരുന്നെങ്കില്‍ എല്ലാവര്‍ക്കും പെന്‍ഷന്‍ നല്‍കാമായിരുന്നു. കര്‍ഷക കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി.

കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ എന്‍ രാജശേഖരന്‍, ആര്‍.പി രവീന്ദ്രന്‍, ജോസ് കാരി വേലി, ജില്ലാ ജനറല്‍ സെക്രട്ടറി അസ്ലം കടമേരി, ചക്കിട്ടപ്പാറ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് റജി മേച്ചേരി, ജില്ലാ വൈസ് പ്രസിഡന്റുമാരായ പാപ്പച്ചന്‍ കൂനന്തടം, ടി.പി നാരായണന്‍, ടോമി മണ്ണൂര്‍, ജോണ്‍സന്‍ പുഞ്ചവാളിക്കല്‍, സുശാന്ത് , സോജന്‍ ആലക്കല്‍, ദാമോദരന്‍ വെങ്കല്ലില്‍, ടി പി ഗോപാലന്‍ എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/179450/farmers-congress-pension-for-josephs-family-the-government-should-take-over-the-family)