---
title: "സ്റ്റുഡന്റ് പോലീസ് ദ്വിദിനക്യാമ്പ് വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തുടക്കമായ് "
english_title: "Student Police two day camp started at North Higher Secondary School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17946/student-police-two-day-camp-started-at-north-higher-secondary-school"
published_at: "2021-12-27T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c958023ac56_kk.jpg"
keywords: []
---

# സ്റ്റുഡന്റ് പോലീസ് ദ്വിദിനക്യാമ്പ് വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തുടക്കമായ് 

> **Lead Summary:** **പേരാമ്പ്ര: **സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ ക്രിസ്തുമസ് അവധിക്കാല ദ്വിദിന ക്യാമ്പ് വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തുടക്കമായ്.

## Article Content

**പേരാമ്പ്ര: **സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ ക്രിസ്തുമസ് അവധിക്കാല ദ്വിദിന ക്യാമ്പ് വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തുടക്കമായ്.

പേരാമ്പ്ര പോലീസ് ഇന്‍സ്‌പെക്ടര്‍ എം സജീവ്കുമാര്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സി.എച്ച്. സനൂപ് അദ്ധ്യക്ഷനായി. ചടങ്ങില്‍ പ്രധാനാദ്ധ്യാപകന്‍ കെ .എം. അബ്ദുള്ള, കെ.പി. മുരളി കൃഷ്ണദാസ്, പി.കെ. രവിത, ഷിജി ബാബു, ടി.കെ. റിയാസ്, വന്ദന സജിത്ത് എന്നിവര്‍ സംസാരിച്ചു.

സമഗ്രാരോഗ്യം അടിസ്ഥാന വിഷയമായ ക്യാമ്പില്‍ വിവിധ സെക്ഷനുകള്‍ വി.എസ്. ആര്യ , നമിത പ്രേമന്‍, കെ.ആര്‍. അജ്ഞന, ടി.കെ. ഫാത്തിമ, പി.കെ. സല്‍മത്ത്, കെ.പി. അഫീദ, ടി.പി ഷാദിമ എന്നിവര്‍ കൈകാര്യം ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17946/student-police-two-day-camp-started-at-north-higher-secondary-school)