---
title: "ചക്കിട്ടപാറ സെന്റ് ആന്റണീസ് ദേവാലയ തിരുനാളിന് കൊടിയേറി"
english_title: "St. Antony's Church In Chakkittapara Celebrates Thirunal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/179515/st-antonys-church-in-chakkittapara-celebrates-thirunal"
published_at: "2024-01-25T21:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b28f21c8379_2.jpg"
keywords: []
---

# ചക്കിട്ടപാറ സെന്റ് ആന്റണീസ് ദേവാലയ തിരുനാളിന് കൊടിയേറി

> **Lead Summary:** **പേരാമ്പ്ര :** ചക്കിട്ടപാറ സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോനീസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റേയും വിശുദ്ധ സെബസ്ത്യാനോസിന്റെയും 12 ദിവസം നീണ്ടു നില്‍ക്കുന്ന തിരുനാള്‍ മഹോത്സവത്തിന് തുടക്കം കുറിച്ച് വികാരി ഫാ. പ്രിയേഷ് തേവടിയില്‍ ഇന്നലെ കൊടി ഉയര്‍ത്തി.

## Article Content

**പേരാമ്പ്ര :** ചക്കിട്ടപാറ സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോനീസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റേയും വിശുദ്ധ സെബസ്ത്യാനോസിന്റെയും 12 ദിവസം നീണ്ടു നില്‍ക്കുന്ന തിരുനാള്‍ മഹോത്സവത്തിന് തുടക്കം കുറിച്ച് വികാരി ഫാ. പ്രിയേഷ് തേവടിയില്‍ ഇന്നലെ കൊടി ഉയര്‍ത്തി.

തുടര്‍ന്ന് നടന്ന വിശുദ്ധ കുര്‍ബാന, നൊവേന എന്നിവയ്ക്ക് ഫാ. സബിന്‍ തൂമുള്ളില്‍ കാര്‍മികത്വം വഹിച്ചു. ഇന്നു മുതല്‍ ശനിയാഴ്ച വരെ കാലത്ത് 6.30 നും വൈകീട്ട് 5 നും വിശുദ്ധ കുര്‍ബാനയും നൊവേനയും ഉണ്ടാവും. ഫാ. ആല്‍ബിന്‍ കോയിപ്പുറത്ത്, ഫാ. ജെഫി കാരയ്ക്കല്‍, ഫാ. അന്വേഷ് പാലക്കീല്‍ എന്നിവര്‍ യഥാക്രമം ഓരോ ദിനവും കാര്‍മികരാവും.

28 നു കാലത്ത് 7 നു നടക്കുന്ന വിശുദ്ധ കുര്‍ബാനക്കും നൊവേനക്കും ഫാ.ബിനു മാളിയേക്കല്‍ കാര്‍മികനാവും. കാലത്ത് പത്തിനും വൈകീട്ട് 4 നും വി. കുര്‍ബാനയും നൊവേനയുമുണ്ടാകും. 29 മുതല്‍ ഫെബ്രുവരി 2 വരെ കാലത്ത് 6.30 നും വൈകീട്ട് 5 നും വി.കുര്‍ബാന, നൊവേന എന്നിവ നടക്കും. ഫാ.ജോണ്‍സ് പുല്‍പ്പറമ്പില്‍, ഫാ. മില്‍ട്ടണ്‍ മുളങ്ങാശേരി, ഫാ. ടില്‍ജോ പാറത്തോട്ടത്തില്‍, ഫാ. അഭിനവ് നടാം കണ്ടത്തില്‍, ഫാ.ജോബിന്‍ തെക്കേക്കര മറ്റത്തില്‍ എന്നിവര്‍ യഥാക്രമം ഓരോ ദിനവും കാര്‍മികത്വം വഹിക്കും. ഫെബ്രുവരി 2 നു രാത്രി ഏഴിനു കലാ വിരുന്ന് അരങ്ങേറും.

ഫെബ്രുവരി 3, 4 തിയതികളിലാണ് പ്രധാന തിരുനാള്‍. 3 നു കാലത്ത് 6.30 ന് തിരുസ്വരൂപം എഴുന്നള്ളിച്ചു വെയ്ക്കും. തുടര്‍ന്നു നടക്കുന്ന വി.കുര്‍ബാനക്കും നൊവേനക്കും ലദീഞ്ഞിനും ഫാ.ബിജു വള്ളിപ്പറമ്പില്‍ കാര്‍മികനാവും. വൈകീട്ട് 4.45 നു പ്രസുദേന്തി വാഴ്ച. തുടര്‍ന്ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന വികാരി ഫാ. വിന്‍സെന്റ് കണ്ടത്തില്‍ കാര്‍മികനാവും.

ലദീഞ്ഞുമുണ്ടാവും. 6.45 നു കൂടക്കൊല്ലി പന്തലിലേക്ക് പ്രദക്ഷിണം. ഫാ.ജോസഫ് പാലക്കാട്ട് സന്ദേശം നല്‍കും. സമാപനാശിര്‍വാദത്തിനു ശേഷം വാദ്യമേളങ്ങളും ആകാശ വിസ്മയവവും. തിരുനാള്‍ സമാപന ദിനമായ ഫെബ്രുവരി 4 ന് കാലത്ത് 7 ന് വി. കുര്‍ബാന. 10 ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, സന്ദേശം, ലദീഞ്ഞ് - താമരശേരി രൂപത വികാരി ജനറാള്‍ മോണ്‍. അബ്രാഹം വയലില്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് പ്രദക്ഷിണം, സമാപനാശിര്‍വാദം. സ്‌നേഹ വിരുന്നുമുണ്ടാകും.  

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/179515/st-antonys-church-in-chakkittapara-celebrates-thirunal)