---
title: "കര്‍ഷകന്റെ മരണത്തിലെ ദുരൂഹത പോലീസ്  അന്യേഷിക്കണം "
english_title: "Police must investigate the mystery behind farmer's death "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/179523/police-must-investigate-the-mystery-behind-farmers-death"
published_at: "2024-01-25T22:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b293a92fc1a_1.jpg"
keywords: []
---

# കര്‍ഷകന്റെ മരണത്തിലെ ദുരൂഹത പോലീസ്  അന്യേഷിക്കണം 

> **Lead Summary:** **പേരാമ്പ്ര :** ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് ഭിന്ന ശേഷിക്കാരനായ കര്‍ഷകന്‍ ക്ഷേമ പെന്‍ഷന്‍ കിട്ടാത്തതിനാല്‍ ആത്മഹത്യ ചെയ്ത സംഭവത്തിലെ ദുരുഹത അന്യേഷിക്കണമെന്നാവശ്യപെട്ട് ബി ജെ പി ചക്കിട്ട പാറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതുത്ത്വത്തില്‍ ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

## Article Content

**പേരാമ്പ്ര :** ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് ഭിന്ന ശേഷിക്കാരനായ കര്‍ഷകന്‍ ക്ഷേമ പെന്‍ഷന്‍ കിട്ടാത്തതിനാല്‍ ആത്മഹത്യ ചെയ്ത സംഭവത്തിലെ ദുരുഹത അന്യേഷിക്കണമെന്നാവശ്യപെട്ട് ബി ജെ പി ചക്കിട്ട പാറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതുത്ത്വത്തില്‍ ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

മാര്‍ച്ച് ബി.ജെ.പി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് തറമല്‍ രാഗേഷ് ഉത്ഘാടനം ചെയ്തു. ഒരു മാസം മുബെ പഞ്ചായത്ത് സെക്രട്ടറിക്ക് ക്ഷേമ പെന്‍ഷന്‍ കിട്ടാത്തതിനാല്‍ ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും ആത്മഹത്യ അല്ലാതെ മാര്‍ഗ്ഗമില്ലെന്നും രേഖാമൂലം പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല .

അദ്ധേഹത്തിന്റെ മരണത്തില്‍ ബന്ധുക്കള്‍ തന്നെ ദുരൂഹത ഉണ്ടെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ ആത്മഹത്യാ കുറിപ്പ് പുറത്ത് വിടണമെന്നും രാഗേഷ് പറഞ്ഞു. തന്റെ പഞ്ചായത്തിലെ ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്തപ്പോള്‍ കൂടുംമ്പത്തെ ആശ്വസിപ്പിക്കുന്നതിന് പകരം നവമാധ്യമങ്ങളിലൂടെ അതിനെ നിസ്സാരവത്ക്കരിക്കാന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തയ്യാറായത് ആ കുടുംബത്തെ അവഹേളിക്കുന്നതിന് തുല്യമാണെന്നും രാഗേഷ് പറഞ്ഞു.

ബി.ജെ.പി ചക്കിട്ടപാറ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.ബി സന്തോഷ് അധ്യക്ഷത വഹിച്ചു. ജുബിന്‍ ബാലകൃഷ്ണന്‍, ബാബു പുതുപറമ്പില്‍, നവനീത് കൃഷ്ണന്‍, ടി. എം ഹരിദാസ് , കെ.പി പ്രസൂണ്‍ , കെ ശിവദാസന്‍ എന്നിവര്‍പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/179523/police-must-investigate-the-mystery-behind-farmers-death)