---
title: "റിപ്പബ്ലിക് ദിനപരേഡില്‍ നാടിന്റെ അഭിമാനമായി ബ്രാഹ്മി കൃഷ്ണയും"
english_title: "Brahmi Krishna as the pride of the country in the Republic Day Parade"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/179663/brahmi-krishna-as-the-pride-of-the-country-in-the-republic-day-parade"
published_at: "2024-01-26T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b36785be939_1_brahmi.jpg"
keywords: []
---

# റിപ്പബ്ലിക് ദിനപരേഡില്‍ നാടിന്റെ അഭിമാനമായി ബ്രാഹ്മി കൃഷ്ണയും

> **Lead Summary:** ** പേരാമ്പ്ര: **പേരാമ്പ്ര കരുവണ്ണൂര്‍ സ്വദേശിനിയും ഫറൂഖ് കോളേജ് എംഎസ്‌സി മാത്സ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ ബ്രാഹ്മി കൃഷ്ണയ്ക്ക് ഡല്‍ഹിയില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാനുളള അസുലഭ അവസരം ലഭിച്ചു.

## Article Content

** പേരാമ്പ്ര: **പേരാമ്പ്ര കരുവണ്ണൂര്‍ സ്വദേശിനിയും ഫറൂഖ് കോളേജ് എംഎസ്‌സി മാത്സ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ ബ്രാഹ്മി കൃഷ്ണയ്ക്ക് ഡല്‍ഹിയില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാനുളള അസുലഭ അവസരം ലഭിച്ചു.

ഫാറൂഖ് കോളേജ് എന്‍സിസി കേഡറ്റായ ബ്രഹ്മി ഓള്‍ ഇന്ത്യ ഗാര്‍ഡ് എസ്ഡബ്യു നേവി വിഭാഗത്തില്‍ നിന്നാണ് പരേഡിന്റെ ഭാഗമായത്.

ബെറ്റാലിയന്‍ ലെവല്‍, ഗ്രൂപ്പ് ലെവല്‍, സ്റ്റേറ്റ് ലെവല്‍, ഐ.ജി.സി. ലെവല്‍ സെലക്ഷന് ശേഷം ആര്‍ ഡി സി യില്‍ നടക്കുന്ന 30 ദിവസം നീണ്ടു നില്‍ക്കുന്ന പത്തോളം കഠിനമായ ക്യാമ്പുകള്‍ക്ക് ശേഷമാണ് കര്‍ത്തവ്യ പഥില്‍ നിന്നും ഇന്ത്യ ഗേറ്റ് വരെ ബ്രാഹ്മി കൃഷ്ണ ഉള്‍പ്പെടുന്ന സംഘം പരേഡില്‍ അണിനിരന്നത്.

ഇന്ന് നടന്ന പരേഡില്‍ പ്രധാനമന്ത്രിക്ക് ഗണ്‍ സല്യൂട്ട് ഉള്‍പ്പെടുന്ന ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയതും ബ്രാഹ്മി കൃഷ്ണ ഉള്‍പ്പെടുന്ന എന്‍സിസി സംഘമായിരുന്നു.

കരുവണ്ണൂരിലെ വടക്കയില്‍ ബാബുവിന്റെയും രാജശ്രീ അരീക്കച്ചാലിന്റെയും മകളാണ് ബ്രാഹ്മി കൃഷ്ണ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/179663/brahmi-krishna-as-the-pride-of-the-country-in-the-republic-day-parade)