---
title: "മുതുവണ്ണാച്ച പാലയാട്ട് സുബ്രഹ്മണ്യ ഹനുമാന്‍ ക്ഷേത്രത്തില്‍  തൈപൂയ്യ മഹോത്സവം ആഘോഷിച്ചു"
english_title: "Taipuyya Mahothsav celebrated at Muthuvannacha Palayat Subramanya Hanuman Temple"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/179709/taipuyya-mahothsav-celebrated-at-muthuvannacha-palayat-subramanya-hanuman-temple"
published_at: "2024-01-26T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b38711dcdc6_1_terr.jpg"
keywords: []
---

# മുതുവണ്ണാച്ച പാലയാട്ട് സുബ്രഹ്മണ്യ ഹനുമാന്‍ ക്ഷേത്രത്തില്‍  തൈപൂയ്യ മഹോത്സവം ആഘോഷിച്ചു

> **Lead Summary:** **പേരാമ്പ്ര :** കടിയങ്ങാട് മുതുവണ്ണാച്ച പാലയാട്ട് സുബ്രഹ്മണ്യ ഹനുമാന്‍ ക്ഷേത്രത്തില്‍ തൈപൂയ്യ മഹോത്സവം ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. ക്ഷേത്രം മാതൃസമിതിയുടെ നേതൃത്വത്തില്‍ പാലഭിഷേകത്തോടെയും പ്രാര്‍ത്ഥനകളോടെയുമാണ് തൈപുയ്യ മഹോത്സവം ആഘോഷിച്ചത്.

## Article Content

**പേരാമ്പ്ര :** കടിയങ്ങാട് മുതുവണ്ണാച്ച പാലയാട്ട് സുബ്രഹ്മണ്യ ഹനുമാന്‍ ക്ഷേത്രത്തില്‍ തൈപൂയ്യ മഹോത്സവം ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. ക്ഷേത്രം മാതൃസമിതിയുടെ നേതൃത്വത്തില്‍ പാലഭിഷേകത്തോടെയും പ്രാര്‍ത്ഥനകളോടെയുമാണ് തൈപുയ്യ മഹോത്സവം ആഘോഷിച്ചത്.

ക്ഷേത്ര കമ്മിറ്റിയുടെയും ശ്രീകോവില്‍ നിര്‍മ്മാണ കമ്മിറ്റി, ആഘോഷകമ്മിറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ കാലത്ത് 8 മണിമുതല്‍ ആരംഭിച്ച തൈപുയ്യ മഹോത്സവത്തില്‍ നൂറുകണക്കിന് ഭക്തജനങ്ങള്‍ സംബന്ധിച്ചു.

111 കുടം പാലാണ് അഭിഷേകം ചെയ്തത് ക്ഷേത്രം തന്ത്രി എടമന ഇല്ലത്ത് ഈശ്വരന്‍ നമ്പൂതിരിപ്പാടിന്റെ നിര്‍ദ്ദേശപ്രകാരം മേല്‍ശാന്തി ചാത്തന്‍കോട്ട് ഇല്ലത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ്  സി. ഗോവിന്ദന്‍ മുതുവണ്ണാച്ച, സെക്രട്ടറി കെ.കെ. മധു, ശ്രീകോവില്‍ നിര്‍മ്മാണ കമ്മിറ്റി പ്രസിഡന്റ്  ഒ.കെ. കരുണാകരന്‍, മാതൃസമിതി പ്രസിഡന്റ്  സരോജിനി കരുവങ്കണ്ടി സരോജിനി, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ ദാമോദരന്‍ കിഴക്കയില്‍, പി.കെ. കേളു, ശശീന്ദ്രന്‍ ഐശ്വര്യ, ബാലന്‍ തെക്കയില്‍, വിന്ധ്യ കുന്നത്ത്, ശങ്കരന്‍ പൊയിലില്‍, പ്രീത കുന്നത്ത്, രാജീവന്‍ കണ്ണോത്ത്, വത്സല പൊയില്‍, ബാലന്‍ നൊച്ചാട്, ജാനു തെക്കയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ക്ഷേത്രത്തില്‍ ജനുവരി 31, ഫെബ്രുവരി 1, 2 തിയ്യതികളിലായി നടക്കുന്ന പ്രദിഷ്ഠാദിന തിറമഹോത്സവത്തിന് നാളെ (ജനുവരി 27) കൊടിയേറും. പ്രതിഷ്ഠാ ദിനമായ നാളെ ഗണപതിഹോമം, ഭക്തജന സംഗമം, കലവറ നിറക്കല്‍ ഘോഷയാത്ര എന്നിവയും നടത്തപ്പെടും.

ജനുവരി 31 ന് വിശേഷാല്‍ പൂജകളും അരിചാര്‍ത്തല്‍, കലശം എന്നിവയും രാത്രി 7 മണിക്ക് പ്രാദേശിക കലാകാരന്മാരുടെ കലാപരിപാടികളും ഉണ്ടായിരിക്കും.

ഫെബ്രുവരി 1 ന് വിശേഷാല്‍ പൂജകള്‍ക്ക് പുറമേ ഉച്ചക്ക് സമൂഹ സദ്യ, വൈകിട്ട് 3 മണിക്ക് ഇളനീര്‍ കുല വരവ്, ഗുരു വെള്ളാട്ടം, 6 മണിക്ക് വീട്ടിയോട്ട് ഇല്ലത്ത് പരദേവത ക്ഷേത്ര സന്നിധിയില്‍ നിന്നാരംഭിക്കുന്ന താലപ്പൊലിയും തുടര്‍ന്ന് വിവിധ തിറകളും നടത്തപ്പെടും. ഫെബ്രുവരി 2 ന് കാലത്ത് നടക്കുന്ന ഗുരുതിയോടെ പ്രദിഷ്ഠാദിന തിറമഹോത്സവത്തിന് സമാപനമാവും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/179709/taipuyya-mahothsav-celebrated-at-muthuvannacha-palayat-subramanya-hanuman-temple)