---
title: "അക്കാദമി ഓഫ് ആര്‍ട്‌സ് ഇരുപതാം വാര്‍ഷിക സ്വാഗതസഘം രൂപികരണം"
english_title: "Academy of Arts forms 20th Annual Welcome Group"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/179711/academy-of-arts-forms-20th-annual-welcome-group"
published_at: "2024-01-26T16:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b389cfeb92d_1.jpg"
keywords: []
---

# അക്കാദമി ഓഫ് ആര്‍ട്‌സ് ഇരുപതാം വാര്‍ഷിക സ്വാഗതസഘം രൂപികരണം

> **Lead Summary:** **കോഴിക്കോട് :** അക്കാദമി ഓഫ് ആര്‍ട്‌സ് ഇരുപതാം വാര്‍ഷിക സ്വാഗത സംഘം രൂപികരണ യോഗം പ്രസിദ്ധ ഗാനരചയിതാവ് രമേശ് കാവില്‍ ഉല്‍ഘാടനം ചെയ്തു.

## Article Content

**കോഴിക്കോട് :** അക്കാദമി ഓഫ് ആര്‍ട്‌സ് ഇരുപതാം വാര്‍ഷിക സ്വാഗത സംഘം രൂപികരണ യോഗം പ്രസിദ്ധ ഗാനരചയിതാവ് രമേശ് കാവില്‍ ഉല്‍ഘാടനം ചെയ്തു.

പിന്നിട് നടന്ന ചടങ്ങില്‍ ഫ്‌ലവേഴ്‌സ് ടോപ് സിംഗറില്‍ പങ്കെടുത്തു കൊണ്ടിരിക്കുന്ന ശ്രീ ദര്‍ശിനേയും ഫ്‌ലവേഴ്‌സ് മ്യൂസിക്കല്‍ വൈഫ് റിയാലിറ്റി ഷോയില്‍ വിജയിയായ കിന്‍ഷ സുമേഷ് എന്നിവരേയും ആദരിച്ചു.

തുടര്‍ന്ന് സ്‌കൂള്‍ കലോല്‍സവ വിജയികളെ അനുമോദിച്ചു. ചടങ്ങിന് എ.കെ മുരളീധരന്‍ അദ്ധ്യക്ഷത വഹിച്ചു. വി.എന്‍ മുരളീധരന്‍ , രമണന്‍ മാസ്റ്റര്‍, ശശികുമാര്‍ പേരാമ്പ്ര , വാര്‍ഡ് മെമ്പര്‍ പി ജോന , പ്രദീപന്‍ മാസ്റ്റര്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. രാജന്‍ കുട്ടമ്പത്ത് സ്വാഗതവും ദേവദാസ് പേരാമ്പ്ര നന്ദിയും രേഖപ്പെടുത്തി. കലോത്സവ പ്രതിഭകള്‍ വിവിധ കലാപരിപാടികള്‍അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/179711/academy-of-arts-forms-20th-annual-welcome-group)