---
title: " ചോദ്യം ചോദിക്കുന്ന തലമുറയെ സൃഷ്ടിക്കുന്നതാവണം വിദ്യാഭ്യാസം"
english_title: " Education should create a generation that asks questions."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/179776/education-should-create-a-generation-that-asks-questions"
published_at: "2024-01-26T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b3d28224fc1_1.jpg"
keywords: []
---

#  ചോദ്യം ചോദിക്കുന്ന തലമുറയെ സൃഷ്ടിക്കുന്നതാവണം വിദ്യാഭ്യാസം

> **Lead Summary:** **പേരാമ്പ്ര:** മനുഷ്യന്‍ ആണ് പ്രധാനം എന്ന ബോധം അങ്കുരിപ്പിക്കുക എന്നതാവണം ഏത് വിദ്യാഭ്യാസ സമ്പ്രദായത്തിന്റെയും ആത്യന്തിക ലക്ഷ്യമാവേണ്ടതെന്ന് പ്രശസ്ത നടനും സംവിധായകനുമായ മധുപാല്‍ അഭിപ്രായപ്പെട്ടു.

## Article Content

**പേരാമ്പ്ര:** മനുഷ്യന്‍ ആണ് പ്രധാനം എന്ന ബോധം അങ്കുരിപ്പിക്കുക എന്നതാവണം ഏത് വിദ്യാഭ്യാസ സമ്പ്രദായത്തിന്റെയും ആത്യന്തിക ലക്ഷ്യമാവേണ്ടതെന്ന് പ്രശസ്ത നടനും സംവിധായകനുമായ മധുപാല്‍ അഭിപ്രായപ്പെട്ടു.

ചോദ്യങ്ങള്‍ ചോദിക്കാന്‍ പ്രാപ്തിയുള്ള തലമുറയാണ് ഉണ്ടാവേണ്ടത്. ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കുക എന്നത് ഇന്നത്തെ കാലത്ത് പ്രധാനമാണ്. സാഹിത്യവും കലയുമൊക്കെ അതിനു വേണ്ടി ഉപയോഗിക്കാന്‍ കഴിയണം- അദ്ദേഹം അഭിപ്രായപ്പെട്ടു.

പേരാമ്പ്ര ഡിഗ്‌നിറ്റി ഫെസ്റ്റിന്റെ ഭാഗമായ ഡിഗ്‌നിറ്റി ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പി.കെ. ഇബ്രാഹിം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സി.അബ്ദുറഹിമാന്‍, കെ.ആയിഷ ടീച്ചര്‍, പി.എം യൂനുസ് , മുഹമ്മദ് ലസിന്‍ എന്നിവര്‍ സംസാരിച്ചു. വിമീഷ് മണിയൂര്‍ സ്വാഗതവും ഹരിത ജി.ആര്‍ നന്ദിയും പറഞ്ഞു.

രാവിലെ 'സസ്പിരിയ - 24' സൈക്കോളജിഫെസ്റ്റ് ദാറുന്നുജൂം ഓര്‍ഫനേജ് മാനേജര്‍ , സി. സലിം ഉദ്ഘാടനം ചെയ്തു. കെ.പി. ബാബുരാജന്‍, .പി.കെ മുസ്തഫ എന്നിവര്‍ പ്രസംഗിച്ചു. ഫാത്തിമത്ത് റഹീമ ഇര്‍ഫാന സ്വാഗതവും രാഹുല്‍ വി. നന്ദിയും പറഞ്ഞു.

ദേവഗിരി കോളജ് അസി. പ്രൊഫസര്‍ ഷെറിന്‍ വി ജോര്‍ജ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഉച്ചയ്ക്കു ശേഷം നടന്ന 'ജെന്‍ഡര്‍ ഇക്വാലിറ്റിയും ജന്‍ഡര്‍ ജസ്റ്റിസും' പാനല്‍സംവാദത്തില്‍ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍, ഡോ. കെ. മുഹമ്മദ് നജീബ്, ടി. മുഹമ്മദ് വേളം, ഹബീബ മജീദ് എന്നിവര്‍ സംസാരിച്ചു. ഡോ. അഞ്ജു ഹരികുമാര്‍ മോഡറേറ്ററായി. വൈകുന്നേരം സമുദ്ര ഗവേഷകനും ഗോളശാസ്ത്രജ്ഞനുമായ പത്മശ്രീ അലി മണിക്ഫാനുമായി എം.പി. കെ. അഹമ്മദ് കുട്ടി സംവദിച്ചു. പി. എം. അബ്ദുല്ല, മുഹമ്മദ് നിഷാം കെ. എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. രാത്രി ഡിഗ്‌നിറ്റി ഫൈനാര്‍ട്‌സ് ടീമിന്റെ കലാപരിപാടികള്‍അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/179776/education-should-create-a-generation-that-asks-questions)