---
title: "ഇന്ത്യൻ ട്രൂത്ത് ബാലസാഹിത്യ പുരസ്കാരം നാസർ കക്കട്ടിലിൻ്റെ "
english_title: "Indian Truth Children's Literature Award for Nasser Kakkatil's novel "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/179856/indian-truth-childrens-literature-award-for-nasser-kakkatils-novel-pinnot-payunna-tevandi"
published_at: "2024-01-27T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b49859db034_1_nasar.jpg"
keywords: []
---

# ഇന്ത്യൻ ട്രൂത്ത് ബാലസാഹിത്യ പുരസ്കാരം നാസർ കക്കട്ടിലിൻ്റെ 

> **Lead Summary:** **പേരാമ്പ്ര:** 2023 ലെ ഇന്ത്യന്‍ ട്രൂത്ത് ബാലസാഹിത്യ പുരസ്‌കാരം ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച നാസര്‍ കക്കട്ടിലിന്റെ 'പിന്നോട്ട് പായുന്ന തീവണ്ടി ' എന്ന നോവലിന് ലഭിച്ചു.

## Article Content

**പേരാമ്പ്ര:** 2023 ലെ ഇന്ത്യന്‍ ട്രൂത്ത് ബാലസാഹിത്യ പുരസ്‌കാരം ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച നാസര്‍ കക്കട്ടിലിന്റെ 'പിന്നോട്ട് പായുന്ന തീവണ്ടി ' എന്ന നോവലിന് ലഭിച്ചു.

എഴുത്തുകാരായ രാജന്‍ തിരുവോത്ത്, ഡോ: ശ്രീകല മുല്ലശ്ശേരി, സുഷമ കണിയാണിട്ടില്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര കൃതി തിരഞ്ഞെടുത്തത്.

5555 രൂപയും ഫലകവുമടങ്ങുന്ന പുരസ്‌കാരം മാര്‍ച്ച് ആദ്യവാരം കോഴിക്കോട് വെച്ച് വിതരണം ചെയ്യുമെന്ന് ഇന്ത്യന്‍ ട്രൂത്ത് കള്‍ച്ചറല്‍ ഫോറം ചെയര്‍മാന്‍ ഇ.എം ബാബു അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/179856/indian-truth-childrens-literature-award-for-nasser-kakkatils-novel-pinnot-payunna-tevandi)