---
title: "നരയംകുളം ഗ്രാമീണ വായനശാല പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു"
english_title: "Narayankulam Rural Library organized a book discussion"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17996/narayankulam-rural-library-organized-a-book-discussion"
published_at: "2021-12-27T16:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c99cf646628_0000 WATERMARK.jpg"
keywords: []
---

# നരയംകുളം ഗ്രാമീണ വായനശാല പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു

> **Lead Summary:** ** പേരാമ്പ്ര: **നരയംകുളം ഗ്രാമീണ വായനശാല പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു. യുവ കവയിത്രി പി.എം. ഹരിനന്ദന പുസ്തക ചര്‍ച്ചയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. രാജന്‍ നരയംകുളം അദ്ധ്യക്ഷത വഹിച്ചു.

## Article Content

** പേരാമ്പ്ര: **നരയംകുളം ഗ്രാമീണ വായനശാല പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു. യുവ കവയിത്രി പി.എം. ഹരിനന്ദന പുസ്തക ചര്‍ച്ചയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. രാജന്‍ നരയംകുളം അദ്ധ്യക്ഷത വഹിച്ചു.

പ്രശസ്ത നോവലിസ്റ്റ് പി.സി. മോഹനന്റെ പലായനം എന്ന നോവല്‍ ചര്‍ച്ച ചെയ്തു. നോവലിസ്റ്റ് പി.സി. മോഹനന്‍ നോവല്‍ രചനയുടെ അനുഭവങ്ങള്‍ പങ്കിട്ടു.

നന്മ നടുവണ്ണൂര്‍ മേഖല പ്രസിഡന്റ് മേപ്പാടി ബാലകൃഷ്ണന്‍, അദ്ധ്യാപക അവാര്‍ഡ് ജേതാവ് കെ.കെ. കുഞ്ഞനന്തന്‍, എ.കെ. കണാരന്‍ ,വിമുക്ത സൈനികരായ കെ. ജയന്ത്, എ.കെ. ശങ്കരന്‍, ടി.പി. അഭിലാഷ്, സാമൂഹ്യ പ്രവര്‍ത്തക മോളി രാഹുല്‍, പഞ്ചായത്തുതല വായനാ മത്സരവിജയികളായ അഞ്ജിമാ ബിജു, പി.എം. ഹരിനന്ദന എന്നിവര്‍ സംസാരിച്ചു. ജിഷാലിജി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17996/narayankulam-rural-library-organized-a-book-discussion)