---
title: "നവീന ഗ്രന്ഥശാലയുടെയും തിയേറ്റേഴ്‌സിന്റെയും വാര്‍ഷികം ആഘോഷിച്ചു"
english_title: "Anniversary of Navina Library and Theaters celebrated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/180024/anniversary-of-navina-library-and-theaters-celebrated"
published_at: "2024-01-27T23:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b54250cf408_1_naveena.jpg"
keywords: []
---

# നവീന ഗ്രന്ഥശാലയുടെയും തിയേറ്റേഴ്‌സിന്റെയും വാര്‍ഷികം ആഘോഷിച്ചു

> **Lead Summary:** ** പേരാമ്പ്ര: **നവീന ഗ്രന്ഥശാലയുടെ 37-ാ മതും നവീന തിയേറ്റേഴ്‌സിന്റെ നാല്‍പത്തിനാലമതും വാര്‍ഷികം ആഘോഷിച്ചു.

## Article Content

** പേരാമ്പ്ര: **നവീന ഗ്രന്ഥശാലയുടെ 37-ാ മതും നവീന തിയേറ്റേഴ്‌സിന്റെ നാല്‍പത്തിനാലമതും വാര്‍ഷികം ആഘോഷിച്ചു.

ഗ്രന്ഥശാലയുടെ പരിസരത്ത് നടന്ന ചടങ്ങ് പ്രശസ്ത സാഹിത്യകാരന്‍ വി.ആര്‍ സുധീഷ് ഉദ്ഘാടനം ചെയ്തു ഗ്രന്ഥശാല പ്രസിഡന്റ്  ഇ വിജയരാഘവന്‍ അധ്യക്ഷത വഹിച്ചു.

സിനിമാ സംവിധായകന്‍ എ.ജി രാജനെ മുരളീധരന്‍ പന്തിരിക്കരയും നല്ല വായനക്കാരനായി തിരഞ്ഞെടുക്കപ്പെട്ട കെ.കെ കുര്യനെ ഗ്രന്ഥശാല സംഘം താലൂക്ക് പ്രസിഡന്റ് കെ നാരായണനും വി.ആര്‍ സുധീഷിനെ വി.എന്‍ വിജയനും ആദരിച്ചു.

യുവ എഴുത്തുകാരന്‍ മിഥുന്‍ ദിനേശിന്റെ 'ഹൃദയത്തിന്റെ മന്ത്രിപ്പുകള്‍' എന്ന പുസ്തകം വി.ആര്‍ സുധീഷ് പ്രകാശനം ചെയ്തു.

തിയേറ്റേഴ്‌സ് പ്രസിഡന്റ് രഞ്ജിത്ത് പട്ടാണിപ്പാറ സെക്രട്ടറി പി.സി ജിതേഷ്, ടി.ഇ പ്രഭാകരന്‍, സുരേഷ് കനവ്, കെ.കെ ലീല, എം ജയാനന്ദന്‍, ശ്രീധരന്‍ പട്ടാണിപ്പാറ, മജീദ്, ചന്ദ്രശേഖരന്‍, സുരേന്ദ്രന്‍ മുന്നൂറ്റന്‍ കണ്ടി എന്നിവര്‍ സംസാരിച്ചു.

കെ.ജി രാമനാരായണന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ആര്യ നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/180024/anniversary-of-navina-library-and-theaters-celebrated)