---
title: "ഓട്ടോ ടാക്സി ലൈറ്റ് മോട്ടോര്‍ സിഐടിയു പന്തിരിക്കര സെക്ഷന്‍ സമ്മേളനം മലപ്പാടിക്കണ്ടി സുനില്‍കുമാര്‍ നഗറില്‍ നടന്നു"
english_title: "Auto Taxi Light Motor CITU Panthirikkara Section Conference was held at Sunilkumar Nagar, Malappadikandi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18005/auto-taxi-light-motor-citu-panthirikkara-section-conference-was-held-at-sunilkumar-nagar-malappadikandi"
published_at: "2021-12-27T17:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c9ad5b52db9_0000 WATERMARK.jpg"
keywords: []
---

# ഓട്ടോ ടാക്സി ലൈറ്റ് മോട്ടോര്‍ സിഐടിയു പന്തിരിക്കര സെക്ഷന്‍ സമ്മേളനം മലപ്പാടിക്കണ്ടി സുനില്‍കുമാര്‍ നഗറില്‍ നടന്നു

> **Lead Summary:** ** പേരാമ്പ്ര: **ഓട്ടോ ടാക്സി ലൈറ്റ് മോട്ടോര്‍ സിഐടിയു പന്തിരിക്കര സെക്ഷന്‍ സമ്മേളനം മലപ്പാടിക്കണ്ടി സുനില്‍കുമാര്‍ നഗറില്‍ വെച്ച് നടന്നു. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സിഐടിയു ഏരിയ വൈസ് പ്രസിഡന്റുമായ കെ. സുനില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. എം.വി. പങ്കജാക്ഷന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ.സി. തോമസ് പതാകഉയര്‍ത്തി.

## Article Content

** പേരാമ്പ്ര: **ഓട്ടോ ടാക്സി ലൈറ്റ് മോട്ടോര്‍ സിഐടിയു പന്തിരിക്കര സെക്ഷന്‍ സമ്മേളനം മലപ്പാടിക്കണ്ടി സുനില്‍കുമാര്‍ നഗറില്‍ വെച്ച് നടന്നു. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സിഐടിയു ഏരിയ വൈസ് പ്രസിഡന്റുമായ കെ. സുനില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. എം.വി. പങ്കജാക്ഷന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ.സി. തോമസ് പതാകഉയര്‍ത്തി.

സി.സി. ദാസന്‍ സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രക്തസാക്ഷി പ്രമേയം രാജന്‍ കുന്നത്തും അനുശോചന പ്രമേയം കെ.കെ. ബാബുവും അവതരിപ്പിച്ചു. സുഭാഷ് എ.ബി. റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

15വര്‍ഷം പക്കമുള്ള വാഹനങ്ങള്‍ക്കുള്ള നിരോധനം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കുക, ഓട്ടോ ടാക്സി ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുക, ലൈറ്റ് മോട്ടോറിനെ ജിപിഎസ് പരിധിയില്‍നിന്നും ഒഴിവാക്കുക, പന്തിരിക്കരയില്‍ ഓട്ടോ ടാക്സി സ്റ്റാന്റ് നിര്‍മ്മിക്കുക, എന്നിങ്ങനെ 4പ്രമേയങ്ങള്‍ അവതരിപ്പിച്ചു.

സിപിഐ(എം)ലോക്കല്‍ കമ്മറ്റി സെക്രട്ടറി പി.എം. കുമാരന്‍, സി.കെ. പ്രമോദ്, വി.എം. ബാബു, ലിനീഷ് പാലേരി എന്നിവര്‍ അഭിവാദ്യം അര്‍പ്പിച്ച് സംസാരിച്ചു.സമ്മേളനത്തില്‍ സെക്രട്ടറിയായി സുഭാഷിനേയും എബി പ്രസിഡന്റായി എം.വി. പങ്കജാക്ഷനേയും ട്രഷററായി കെ.കെ. ബാബുവിനേയും തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18005/auto-taxi-light-motor-citu-panthirikkara-section-conference-was-held-at-sunilkumar-nagar-malappadikandi)