---
title: "കല്പത്തൂരിൽ പൂട്ടിയിട്ട വീടിന് തീ പിടിച്ചു "
english_title: "The locked house of Kalpathur in caught fire"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/180065/the-locked-house-of-kalpathur-in-caught-fire"
published_at: "2024-01-28T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b5df727456f_1_afire.JPG"
keywords: []
---

# കല്പത്തൂരിൽ പൂട്ടിയിട്ട വീടിന് തീ പിടിച്ചു 

> **Lead Summary:** **പേരാമ്പ്ര :** നൊച്ചാട് ഗ്രാമപഞ്ചായത്തിലെ കല്പത്തൂർ വായനശാലയിൽ പൂട്ടിയിട്ട വീടിന് തീപിടിച്ചു. തെയ്യം കലാകാരൻ എരഞ്ഞോല മീത്തൽ ബിജീഷിൻ്റെ വീടിനാണ് ഇന്നലെ വൈകിട്ട് തീപിടിച്ചത്.

## Article Content

**പേരാമ്പ്ര :** നൊച്ചാട് ഗ്രാമപഞ്ചായത്തിലെ കല്പത്തൂർ വായനശാലയിൽ പൂട്ടിയിട്ട വീടിന് തീപിടിച്ചു. തെയ്യം കലാകാരൻ എരഞ്ഞോല മീത്തൽ ബിജീഷിൻ്റെ വീടിനാണ് ഇന്നലെ വൈകിട്ട് തീപിടിച്ചത്.

വീട്ടിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ട പ്രദേശവാസികൾ ഓടി എത്തുമ്പോഴേക്കും ഒരു മുറിയിൽ നിന്നും തീ ആളിപ്പടരുകയായിരുന്നു.

ഫ്രിഡ്ജിൽ നിന്നുമാണ് തീപിടുത്തമുണ്ടായത് എന്ന് കരുതുന്നു. ഈ സമയം ബിജേഷിൻ്റെ ഭാര്യ ദിയയും മകളും വിവാഹത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു. നാട്ടുകാർ ചേർന്ന് തീ അണച്ചതിനാൽ വൻ നാശനഷ്ടം ഒഴിവായി.

നാട്ടുകാർ വെള്ളമൊഴിച്ച് തീ പടരുന്നത് തടഞ്ഞെങ്കിലും തീ പൂർണ്ണമായും അണഞ്ഞിരുന്നില്ല. ഉടൻ അഗ്നിശമനയുടെ സഹായം തേടുകയായിരുന്നു. ഈ സമയം നിയന്ത്രണ വിധേയമാക്കിയ തീ വീണ്ടും ആളിപ്പടർന്നു.

പേരാമ്പ്രയിൽ നിന്നും എത്തിയ അഗ്നിശമനസേന തീ പൂർണ്ണമായി അണക്കുകയായിരുന്നു.

ഫ്രിഡ്ജ്, അലമാരകൾ, വസ്ത്രങ്ങൾ, ആധാരം അടക്കം വിലപ്പെട്ട രേഖകൾ എല്ലാം കത്തിനശിച്ചു. ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

പരിസരവാസികളായ ഷിജു കെ ദാസ്‌, കെ ടി മനോജ്‌ കുമാർ, എം കെ രജീഷ്, ഇ ടി ഷിജിത്ത്, ഷാഹുൽ രാജ്‌, അഗ്നിശമന സേന സ്റ്റേഷൻ ഓഫീസർ സി പി ഗിരീഷിന്റെ നേതൃത്വത്തിൽ എത്തിയ സംഘത്തിൽ സീനിയർ ഫയർ ഓഫീസർ കെ ബൈജു, ഫയർ ഓഫർമാരായ കെ എൻ രതീഷ്, ടി സനൂപ്, സനൽ രാജ്‌, ഡ്രൈവർ വി കെ ഷൈജു, ഹോംഗാർഡ് കെ പി ബാലകൃഷ്ണൻ എന്നിവർ തീ അണക്കുന്നതിൽ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/180065/the-locked-house-of-kalpathur-in-caught-fire)