---
title: "കൂത്താളി കമ്മോത്ത് മഹാവിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് ജനുവരി 17ന് കൊടിയേറും "
english_title: "The flag will be hoisted on January 17 for the six-day festival at the Koothali Kamoth Mahavishnu Temple"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18008/the-flag-will-be-hoisted-on-january-17-for-the-six-day-festival-at-the-koothali-kamoth-mahavishnu-temple"
published_at: "2021-12-27T17:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c9b167c830a_kk.jpg"
keywords: []
---

# കൂത്താളി കമ്മോത്ത് മഹാവിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് ജനുവരി 17ന് കൊടിയേറും 

> **Lead Summary:** **പേരാമ്പ്ര: **കൂത്താളി കമ്മോത്ത് മഹാവിഷ്ണു ക്ഷേത്രം ഈ വര്‍ഷത്തെ ആറാട്ട് മഹോത്സവത്തിന് ജനുവരി 17ന് കൊടിയേറും. ജനുവരി 17 മുതല്‍ 22 വരെയാണ് മഹോത്സവം.

## Article Content

**പേരാമ്പ്ര: **കൂത്താളി കമ്മോത്ത് മഹാവിഷ്ണു ക്ഷേത്രം ഈ വര്‍ഷത്തെ ആറാട്ട് മഹോത്സവത്തിന് ജനുവരി 17ന് കൊടിയേറും. ജനുവരി 17 മുതല്‍ 22 വരെയാണ് മഹോത്സവം.

ഉത്സവത്തോട് അനുബന്ധിച്ച് ആദ്ധ്യാത്മിക പ്രഭാഷണം, ഭഗവത് തിരുനൃത്തം, തായമ്പക, മഹാസര്‍പബലി, പള്ളിവേട്ട, എഴുന്നള്ളത്ത്, കരിമരുന്ന് പ്രയോഗം കച്ചവട-വിനോദ വിജ്ഞാന പരിപാടികള്‍ എന്നിവ നടത്തും.

ജനുവരി 17ന് ആഘോഷ പരിപാടികള്‍ക്ക് തുടക്കമാകും. അന്നേ ദിവസം രാത്രി 8 മണിക്ക് ഗാനമേളയും അതിനുശേഷം 11മണിക്ക് നാടകം ഉന്ത് വണ്ടിയും അരങ്ങേറും. ജനുവരി 18 രാത്രി 7 മണിക്ക് ഡോ.പിയുഷ് നമ്പൂതിരി അത്മീയ പ്രഭാഷണമുണ്ടായിരിക്കുന്നതാണ്.

ജനുവരി 19ന് 7 മണിക്ക് സാംസ്‌കാരിക സമ്മേളനം ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ജനുവരി 19നും 20നും ഏഴ്മണിക്ക് കാണികള്‍ക്ക് കണ്ണിന് കുളിര്‍മയേകുന്ന നാട്ടരങ്ങ് ക്ലാസിക്കല്‍ ഫ്യൂഷന്‍ ഡാന്‍സുണ്ടായിരിക്കുന്നതാണ്.

ജനുവരി 20ന് രാത്രി കരോക്ക ഗാനമേളയും ജനുവരി 21ന് നാട്ടുണര്‍വ്വ് നാടന്‍പാട്ടും അരങ്ങുണര്‍ത്തും. അന്നേ ദിവസം ഉഗ്രന്‍ വെടികെട്ടോടെ ആറാട്ട് മഹോത്സവത്തിന് സമാപനമാകും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18008/the-flag-will-be-hoisted-on-january-17-for-the-six-day-festival-at-the-koothali-kamoth-mahavishnu-temple)