---
title: "ആവള പാണ്ടിയിലെ കുറ്റിയോട്ട് നടപാലത്തിന് സമീപം ബണ്ട് പൊട്ടി കൃഷി നശിക്കുന്നത് പതിവാകുന്നു; ബണ്ട് പുനസ്ഥാപിച്ച് കര്‍ഷകരുടെ പ്രധിഷേധം"
english_title: "Bund eruption near Kuttiyot footbridge in Avala Pandi often destroys crops; Farmers protest against restoration of bund"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18021/bund-eruption-near-kuttiyot-footbridge-in-avala-pandi-often-destroys-crops-farmers-protest-against-restoration-of-bund"
published_at: "2021-12-27T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c9c4aceb73f_0000 WATERMARK.jpg"
keywords: []
---

# ആവള പാണ്ടിയിലെ കുറ്റിയോട്ട് നടപാലത്തിന് സമീപം ബണ്ട് പൊട്ടി കൃഷി നശിക്കുന്നത് പതിവാകുന്നു; ബണ്ട് പുനസ്ഥാപിച്ച് കര്‍ഷകരുടെ പ്രധിഷേധം

> **Lead Summary:**  **ആവള: **ആവള പാണ്ടിയിലെ കുറ്റിയോട്ട് നടപാലത്തിന് സമീപം ബണ്ട് പൊട്ടി കൃഷി നശിക്കുന്നത് പതിവാകുന്നു. ബണ്ട് കെട്ടി പുനസ്ഥാപിച്ച് കര്‍ഷകര്‍ പ്രതിഷേധിച്ചു.

## Article Content

 **ആവള: **ആവള പാണ്ടിയിലെ കുറ്റിയോട്ട് നടപാലത്തിന് സമീപം ബണ്ട് പൊട്ടി കൃഷി നശിക്കുന്നത് പതിവാകുന്നു. ബണ്ട് കെട്ടി പുനസ്ഥാപിച്ച് കര്‍ഷകര്‍ പ്രതിഷേധിച്ചു.

ബണ്ട് പൊട്ടുന്നത് മൂലം പാണ്ടിയിലെ നിരവധി കര്‍ഷകരുടെ കൃഷി വിളകളാണ് നശിച്ചു പോകുന്നത്. ഇത് മൂലം കര്‍ഷകര്‍ക്ക് നഷ്ടങ്ങള്‍ ഉണ്ടാകുന്നു.

അധികൃതരുടെ ഭാഗത്ത് നിന്ന് ഉചിതമായ നടപടികള്‍ കൈകൊള്ളാത്തതിനാല്‍ കൃഷിയിലേക്ക് ഇറങ്ങാനുള്ള താല്പര്യവും കര്‍ഷകര്‍ക്ക് ഇല്ലാതാകുന്നു. ഈ അവസ്ഥ കര്‍ഷകരെ ദുരിതത്തിലാക്കുകയാണ്.

വിഷയം അധികൃതരെ ബോധിപ്പിച്ചെങ്കിലും വേണ്ട നടപടികള്‍ കൈകൊണ്ടില്ലെന്ന് കര്‍ഷകര്‍ ചൂണ്ടികാട്ടി. ബണ്ട് പൊട്ടി കൃഷി നശിക്കുന്ന സ്ഥലം ചെറുവണ്ണൂര്‍ പഞ്ചായത്ത് കൃഷി ഓഫീസര്‍ സന്ദര്‍ശിച്ചു.

ബണ്ട് പുനസ്ഥാപിക്കാന്‍ കര്‍ഷകരായ ടി. അമ്മദ്, ടി. സൂപ്പി, ടി. അമ്മദ്, കെ. റിഷാദ്, ടി. റസാക്ക്, ടി.സലാം എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18021/bund-eruption-near-kuttiyot-footbridge-in-avala-pandi-often-destroys-crops-farmers-protest-against-restoration-of-bund)