---
title: "ഡയാലിസിസ് രോഗികള്‍ക്കുള്ള സമാശ്വാസ യാത്ര "
english_title: "A journey of comfort for dialysis patients"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/180227/a-journey-of-comfort-for-dialysis-patients"
published_at: "2024-01-28T21:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b67e806e385_1_akala2.jpg"
keywords: []
---

# ഡയാലിസിസ് രോഗികള്‍ക്കുള്ള സമാശ്വാസ യാത്ര 

> **Lead Summary:** ** പേരാമ്പ്ര:** പേരാമ്പ്ര താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്ററില്‍ ഡയാലിസിസിന് വിധേയരാകുന്ന രോഗികളും ബന്ധുക്കളും അകലാപ്പുഴ ടൂറിസം കേന്ദ്രത്തിലേക്ക് സമാശ്വാസ യാത്ര നടത്തി.

## Article Content

** പേരാമ്പ്ര:** പേരാമ്പ്ര താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്ററില്‍ ഡയാലിസിസിന് വിധേയരാകുന്ന രോഗികളും ബന്ധുക്കളും അകലാപ്പുഴ ടൂറിസം കേന്ദ്രത്തിലേക്ക് സമാശ്വാസ യാത്ര നടത്തി.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് കീഴരിയൂര്‍ സരോവരം വാട്‌സാപ്പ് കൂട്ടായ്മയുമായി സഹകരിച്ചാണ് യാത്ര സംഘടിപ്പിച്ചത്. താലൂക്ക് ആശുപത്രി പരിസരത്ത്ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു.

എച്ച്എംസി അംഗം ഇ ബാലകൃഷ്ണന്‍, ഡോ. കെ.ടി സബീഷ്, ഡയാലിസിസ് സെന്റര്‍ ചീഫ് ടെക്‌നീഷ്യന്‍ ശ്യാം സൂര്യദാസ് എന്നിവര്‍ സംസാരിച്ചു.

അകലാപുഴയിലെത്തിയ സംഘത്തെ വാട്‌സാപ്പ് കൂട്ടായ്മ ഭാരവാഹികളായ ബാബുരാജ് കീഴരിയൂര്‍, കെ.ടി രവി എന്നിവര്‍ സ്വീകരിച്ചു. തുടര്‍ന്ന് സംഘം അകലാപ്പുഴയില്‍ ബോട്ട് യാത്ര നടത്തി. ആട്ടവും പാട്ടുമായി സംഘം യാത്ര ആസ്വദിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/180227/a-journey-of-comfort-for-dialysis-patients)