---
title: "വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗീക അതിക്രമം നടത്തിയ അധ്യാപകനെ സര്‍വീസില്‍ നിന്നും പുറത്താക്കുക; കെഎസ്‌യു"
english_title: "Dismiss the teacher who sexually assaulted the student; KSU"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/180247/dismiss-the-teacher-who-sexually-assaulted-the-student-ksu"
published_at: "2024-01-28T23:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b6974976d37_1_case.jpg"
keywords: []
---

# വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗീക അതിക്രമം നടത്തിയ അധ്യാപകനെ സര്‍വീസില്‍ നിന്നും പുറത്താക്കുക; കെഎസ്‌യു

> **Lead Summary:**  **പേരാമ്പ്ര: **വിദ്യാര്‍ത്ഥിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ അധ്യാപകനെതിരെ നടപടി സ്വീകരിക്കണമെന്ന് കെഎസ്‌യു പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി.

## Article Content

 **പേരാമ്പ്ര: **വിദ്യാര്‍ത്ഥിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ അധ്യാപകനെതിരെ നടപടി സ്വീകരിക്കണമെന്ന് കെഎസ്‌യു പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി.

അധ്യാപകനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ട് ദിവസങ്ങള്‍ ഏറെ കഴിഞ്ഞിട്ടും അധ്യാപകനെതിരെ നടപടി സ്വീകരിക്കാത്ത സ്‌കൂളിന്റെ നിലപാടിനെതിരേയും പ്രതിയെ ഇതുവരെ പിടികൂടാന്‍ സാധിക്കാതെ ഇരുട്ടില്‍ തപ്പുന്ന പൊലീസ് നടപടിയും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും നിയോജക മണ്ഡലം കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.

പ്രതിയെ എത്രയും പെട്ടെന്ന് പിടികൂടി ഇരയായ പെണ്‍കുട്ടിക്കും കുടുംബത്തിനും അര്‍ഹമായ നീതി ലഭ്യമാക്കണം. അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധം സ്‌കൂളിലേക്കും പൊലീസ് സ്റ്റേഷനിലേക്കും നടത്തുമെന്നും കെഎസ്‌യു കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/180247/dismiss-the-teacher-who-sexually-assaulted-the-student-ksu)