---
title: "കെഎസ്ടിയു ജില്ലാ വോളിബോള്‍ മത്സരം നാളെ കടിയങ്ങാട് "
english_title: "KSTU district volleyball match tomorrow at Katiyangad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18025/kstu-district-volleyball-match-tomorrow-at-katiyangad"
published_at: "2021-12-27T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# കെഎസ്ടിയു ജില്ലാ വോളിബോള്‍ മത്സരം നാളെ കടിയങ്ങാട് 

> **Lead Summary:** ** പേരാമ്പ്ര:** കെഎസ്ടിയു അധ്യാപക കായികമേളയുടെ ഭാഗമായി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന എ.പി.സൂപ്പി മാസ്റ്റര്‍ സ്മാരക റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള വോളിബോള്‍ മത്സരം കടിയങ്ങാട് പാലത്തിനു സമീപമുള്ള സ്‌പോര്‍ട്‌സ് സിറ്റി ടര്‍ഫ് ഗ്രൗണ്ടില്‍ വെച്ച് നാളെ വൈകുന്നേരം 3 മണി മുതല്‍ നടക്കും.

## Article Content

** പേരാമ്പ്ര:** കെഎസ്ടിയു അധ്യാപക കായികമേളയുടെ ഭാഗമായി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന എ.പി.സൂപ്പി മാസ്റ്റര്‍ സ്മാരക റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള വോളിബോള്‍ മത്സരം കടിയങ്ങാട് പാലത്തിനു സമീപമുള്ള സ്‌പോര്‍ട്‌സ് സിറ്റി ടര്‍ഫ് ഗ്രൗണ്ടില്‍ വെച്ച് നാളെ വൈകുന്നേരം 3 മണി മുതല്‍ നടക്കും.

മത്സരം മുന്‍ ഇന്ത്യന്‍ വോളിബോള്‍ താരം സുജാത എം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍വച്ച് എന്‍ഐഎസ് ക്രിക്കറ്റ് കോച്ച് ജാസ്മിനയെ ആദരിക്കും.

കെഎസ്ടിയു ജില്ലാ -സംസ്ഥാന ഭാരവാഹികള്‍ പങ്കെടുക്കും. സ്വാഗത സംഘം യോഗത്തില്‍ കിളിയമ്മ കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു. മ ണ്ടോടി ബഷീര്‍, കെ.പി ഷംസീര്‍, ടി.പി സാജിദ്, എം മുഹമ്മദ് ഷഫീഖ്, ശിഹാബ് കന്നാട്ടി, കെ ശരീഫ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18025/kstu-district-volleyball-match-tomorrow-at-katiyangad)