---
title: "കൂത്താളി കൂട്ടുകൃഷി ഫാം വാര്‍ഷികവും കുടുംബസംഗമവും"
english_title: "Koothali Co-operative Farm Annual and Family Reunion"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/180326/koothali-co-operative-farm-annual-and-family-reunion"
published_at: "2024-01-29T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b73ae94ba6e_1_asm.jpg"
keywords: []
---

# കൂത്താളി കൂട്ടുകൃഷി ഫാം വാര്‍ഷികവും കുടുംബസംഗമവും

> **Lead Summary:** ** കൂത്താളി: **കൂത്താളി കൂട്ടുകൃഷി ഫാം 50-ാം വാര്‍ഷികവും കുടുംബസംഗമവും സംഘടിപ്പിച്ചു. മുതുകാട് കലക്ടീവ് ഫാം സ്‌കൂളില്‍ വച്ച് ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം ചെയ്തു. ടി.കെ ഗോപാലന്‍ അധ്യക്ഷത വഹിച്ചു.

## Article Content

** കൂത്താളി: **കൂത്താളി കൂട്ടുകൃഷി ഫാം 50-ാം വാര്‍ഷികവും കുടുംബസംഗമവും സംഘടിപ്പിച്ചു. മുതുകാട് കലക്ടീവ് ഫാം സ്‌കൂളില്‍ വച്ച് ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം ചെയ്തു. ടി.കെ ഗോപാലന്‍ അധ്യക്ഷത വഹിച്ചു.

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു വല്‍സന്‍, 6-ാം വാര്‍ഡ് അംഗം ആലീസ്, പി.സി സുരാജന്‍, വര്‍ഗ്ഗീസ് കോലത്തു വീട്ടില്‍, പ്രകാശ് കോമത്ത്, നാരായണന്‍ നായര്‍, കെ.പി പ്രേംരാജ് തുടങ്ങിയവര്‍ സംസാരിച്ചു.

സ്വാഗതസംഘം കണ്‍വീനര്‍ പി റഷീദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കുടുംബസംഗമത്തില്‍, സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

അനുശോചന പ്രമേയം സി.എ ജഗദീശന്‍ അവതരിപ്പിച്ചു. ചര്‍ച്ചയും, വിവിധങ്ങളായ കലാപരിപാടികളും നടന്നു. കെ.കെ രാജന്‍ സ്വാഗതവും, പിടിഎം സന്തോഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/180326/koothali-co-operative-farm-annual-and-family-reunion)