---
title: "എന്‍ പത്മനാഭന്റെ നിര്യാണത്തില്‍ സര്‍വകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി"
english_title: "All party meeting condoles on death of N Padmanabhan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18034/all-party-meeting-condoles-on-death-of-n-padmanabhan"
published_at: "2021-12-27T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c9dace14037_vvvv - Copy (3) - Copy.JPG"
keywords: []
---

# എന്‍ പത്മനാഭന്റെ നിര്യാണത്തില്‍ സര്‍വകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി

> **Lead Summary:** ** കായണ്ണ: **മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും പ്രമുഖ വ്യക്തിയുമായിരുന്ന എന്‍. പത്മനാഭന്റെ നിര്യാണത്തില്‍ കായണ്ണ ബസാറില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി.

## Article Content

** കായണ്ണ: **മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും പ്രമുഖ വ്യക്തിയുമായിരുന്ന എന്‍. പത്മനാഭന്റെ നിര്യാണത്തില്‍ കായണ്ണ ബസാറില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി.

കായണ്ണ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, മാട്ടനോട് യു.പി. സ്‌കൂള്‍, മറ്റു കായണ്ണയിലെ ഗവണ്മെന്റ് ഓഫീസുകള്‍ എന്നിവ കായണ്ണയില്‍ അനുവദിപ്പിക്കുന്ന കാര്യത്തില്‍ അദ്ദേഹം മുഖ്യപങ്കു വഹിച്ചിരുന്നു.

കായണ്ണ ബസാറില്‍ നടന്ന അനുശോചന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശശി ആദ്യക്ഷനായി.

സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മന്‍ കെ.കെ. നാരായണന്‍, ഗ്രാമപഞ്ചായത്തു മെമ്പര്‍ ജയപ്രകാശ് കായണ്ണ, എ.സി. സതി, പി.സി. മുഹമ്മദ്, എ.എം. രാമചന്ദ്രന്‍, പി.സി. കരുണാകരന്‍, കെ.കെ. ശിവാദസന്‍, രാജഗോപാലന്‍ കവിലിശേരി, കെ.പി. സത്യന്‍, കെ.സജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18034/all-party-meeting-condoles-on-death-of-n-padmanabhan)