---
title: "പീഡനം; അധ്യാപകനെ സസ്പന്റ്  ചെയ്തു "
english_title: "persecution; The teacher was suspended"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/180378/persecution-the-teacher-was-suspended"
published_at: "2024-01-29T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b754da68adf_1_sas.JPG"
keywords: []
---

# പീഡനം; അധ്യാപകനെ സസ്പന്റ്  ചെയ്തു 

> **Lead Summary:** ** പേരാമ്പ്ര **: ആരോപണ വിധേയനായ അധ്യാപകനെ സ്‌കൂള്‍ മാനേജ്‌മെന്റ് സസ്പന്റ് ചെയ്തു. താമരശ്ശേരി രൂപത കോര്‍പ്പറേറ്റ് മാനേജറാണ് സസ്പന്റ് ചെയ്തത്.

## Article Content

** പേരാമ്പ്ര **: ആരോപണ വിധേയനായ അധ്യാപകനെ സ്‌കൂള്‍ മാനേജ്‌മെന്റ് സസ്പന്റ് ചെയ്തു. താമരശ്ശേരി രൂപത കോര്‍പ്പറേറ്റ് മാനേജറാണ് സസ്പന്റ് ചെയ്തത്.

സെന്റ്  ജോര്‍ജ് ഹൈസ്‌കൂള്‍ കുളത്തുവയല്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (പി.എസ്.)  ബിജോ മാത്യുവിനെതിരെ സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ കേസില്‍ പ്രതിയാക്കപ്പെട്ട കേസ് രജിസ്റ്റര്‍ ചെയ്തതായി സൂചന (1) പ്രകാരം അറിയിച്ചിട്ടുണ്ട്.

ഒരു അധ്യാപകന്‍ ക്രിമിനല്‍ കേസില്‍, പ്രത്യേകിച്ച് ലൈംഗീക പീഡന കേസില്‍ പ്രതിയാക്കപ്പെടുക എന്നത് ഗുരുതരമായ അച്ചടക്കലംഘനവും അധ്യാപകന്റെ പെരുമാറ്റചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. അതിനാല്‍, ബിജോ മാത്യുവിനെതിരെ കേരളാ വിദ്യാഭ്യാസ നിയമം അധ്യായം 14 എ ചട്ടം 75 പ്രകാരം അച്ചടക്കനടപടികള്‍ സ്‌കൂള്‍ മാനേജര്‍ എന്ന നിലയില്‍  ആരംഭിച്ചിട്ടുണ്ട്.

അച്ചടക്കനടപടികളുടെ ആദ്യപടി എന്ന നിലയില്‍  ബിജോ മാത്യുവിനെ അന്വേഷണവിധേയമായി ചട്ടം 67 പ്രകാരം ഉടന്‍പ്രാബല്യത്തില്‍ സര്‍വ്വീസില്‍നിന്നും 15 ദിവസത്തേക്ക് സസ്‌പെന്റ്  ചെയ്യുന്നതായി മാനേജ് മെന്റ്  അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/180378/persecution-the-teacher-was-suspended)