---
title: "പഴമയിലെ വാമൊഴി വഴക്കം പുതു തലമുറക്ക് കൈമാറി "
english_title: "The oral flexibility of the old was passed on to the new generation"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/180416/the-oral-flexibility-of-the-old-was-passed-on-to-the-new-generation"
published_at: "2024-01-29T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b770b0603bb_1_mozhi.jpg"
keywords: []
---

# പഴമയിലെ വാമൊഴി വഴക്കം പുതു തലമുറക്ക് കൈമാറി 

> **Lead Summary:** ** പേരാമ്പ്ര:** ആയിരം പാട്ടുകള്‍ ശേഖരിച്ചതിന്റെ സമാപന പരിപാടി കോഴിക്കോട് വി.കെ. കൃഷ്ണമേനോന്‍ മ്യൂസിയത്തില്‍ വെച്ച് നടന്നത്. കേരള ഫോക് ലോര്‍ അക്കാദമി സെക്രട്ടറി എ.വി. അജയ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ബിജു കാവില്‍ അധ്യക്ഷത വഹിച്ചു.

## Article Content

** പേരാമ്പ്ര:** ആയിരം പാട്ടുകള്‍ ശേഖരിച്ചതിന്റെ സമാപന പരിപാടി കോഴിക്കോട് വി.കെ. കൃഷ്ണമേനോന്‍ മ്യൂസിയത്തില്‍ വെച്ച് നടന്നത്. കേരള ഫോക് ലോര്‍ അക്കാദമി സെക്രട്ടറി എ.വി. അജയ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ബിജു കാവില്‍ അധ്യക്ഷത വഹിച്ചു.

ആയിരം പാട്ടുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പാട്ടുകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ പുസ്തകത്തിന്റെ പ്രകാശനം ഡോ: സോമന്‍ കടലൂര്‍ നിര്‍വ്വഹിച്ചു.

ഓരോ പാട്ടിന്റെയും ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പാട്ടിന്റെ ദൃശ്യഭംഗി കാണാവുന്ന തരത്തിലാണ് പുസ്തകം തയ്യാറാക്കിയത്. വിവിധ പ്രദേശത്തെ പാട്ടുകള്‍ നല്‍കിയ പതിനഞ്ച് പേരെ ചടങ്ങില്‍ ആദരിച്ചു.

വാമൊഴി വഴക്കത്തിന്റെ നാട്ടുമൊഴികള്‍ പുതുതലമുറക്ക് കൈമാറി മൊഴിയായിരം പരിപാടി ആരാലും എഴുതപ്പെടാതെ എല്ലാവരുംതാലോലിക്കുന്ന എന്നാല്‍ ഇന്ന് അന്യംനിന്ന് പോകുന്ന പഴയ പാട്ടുകളും കഥകളും ശേഖരിച്ച് ഡിജിറ്റല്‍ ആര്‍ക്കൈവ്‌സ് ചെയ്യുകയാണ് കേരളത്തില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍പ്പോ എന്ന സംഘടനയും ഫൈസല്‍ ഷബാന ഫൗണ്ടേഷനും'.

ഭാഷയുടെയും സംസ്‌കാരത്തിന്റെയും സൗന്ദര്യവും മൂല്യവും നിലനിര്‍ത്താനും പുതു തലമുറക്ക് കൈമാറുന്നതിന് വേണ്ടി വിവിധ പ്രവര്‍ത്തനങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്കും, അധ്യാപകര്‍ക്കും വേണ്ടി നടത്തിയത്.

ഇത്തരം ആയിരം പാട്ടുകളും കഥകളുമാണ് ശേഖരിച്ച് ഡിജിറ്റല്‍ ആര്‍ക്കൈവ് ചെയ്തത്. ആര്‍പ്പോ ഡയരക്ടര്‍ ശ്രുതിന്‍ ലാല്‍, ഫൈസല്‍ ഷബാന ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജോസഫ് സെബാസ്റ്റ്യന്‍, മ്യൂസിയം സൂപ്രണ്ട് എസ് പ്രിയരാജന്‍, വി.എം അഷറഫ്, ഫോക് ലോര്‍ അവാര്‍ഡ് ജോതാവ് മജീഷ് കാരായാട്, ആര്‍പ്പോ പ്രെജക്ട് മാനേജര്‍ സിദ്ധാര്‍ത്ഥ് എന്നിവര്‍ സംസാരിച്ചു.

ലോര്‍കീപ്പേഴ്‌സിന്റെ നേതൃത്വത്തില്‍ തയ്യാറാവുന്ന കുട്ടികളുടെ മ്യൂസിക് ബാന്റ്  അംഗങ്ങള്‍ക്ക് ഐഡി കാര്‍ഡ് നല്‍കി. ദേവഗിരി കോളജ് മ്യൂസിക് ടീമിന്റെ ഗാനവിരുന്നും മജീഷ് കാരായാട് നയിച്ച കോഴിക്കോട് നന്തലക്കൂട്ടത്തിന്റെ നാടന്‍ പാട്ടും നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/180416/the-oral-flexibility-of-the-old-was-passed-on-to-the-new-generation)