---
title: "ആവള അയ്യോത്ത് തറവാട് കുടുംബ സംഗമം"
english_title: "Avala Ayoth Tharavad family reunion"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/180472/avala-ayoth-tharavad-family-reunion"
published_at: "2024-01-29T16:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b78cadd4260_1_avala.JPG"
keywords: []
---

# ആവള അയ്യോത്ത് തറവാട് കുടുംബ സംഗമം

> **Lead Summary:** ** ആവള:** അയ്യോത്ത് തറവാട് കുടുംബ സംഗമം നടന്നു. മുതിര്‍ന്നതറവാട്ടംഗങ്ങളെ ആദരിക്കുകയും, കൂടാതെ വിവിധ മത്സരപരീക്ഷകളിലും, ശാസ്ത്ര മേളയിലും വിജയിച്ച കുടുംബാംഗങ്ങള്‍ക്ക് ഉപഹാരസമര്‍പ്പണവും നടന്നു.

## Article Content

** ആവള:** അയ്യോത്ത് തറവാട് കുടുംബ സംഗമം നടന്നു. മുതിര്‍ന്നതറവാട്ടംഗങ്ങളെ ആദരിക്കുകയും, കൂടാതെ വിവിധ മത്സരപരീക്ഷകളിലും, ശാസ്ത്ര മേളയിലും വിജയിച്ച കുടുംബാംഗങ്ങള്‍ക്ക് ഉപഹാരസമര്‍പ്പണവും നടന്നു.

തറവാട്ട് കാരണവര്‍ എടവലത്ത് കേളുക്കുറുപ്പ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു. എടവലത്ത് ബാലക്കുറുപ്പ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ശശി കുന്നുമ്മല്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും ചെയ്തു.

കെ.കെ. രവീന്ദ്രന്‍ സ്വാഗതം പറഞ്ഞ ചടങ്ങല്‍ പ്രദീപന്‍ കനോത്ത് നന്ദിയും പറഞ്ഞു. തുടര്‍ന്ന്‌ കുടുംബാംഗങ്ങളുടെ വിവിധ മത്സരങ്ങളും കലാപരിപാടികളും അരങ്ങേറി

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/180472/avala-ayoth-tharavad-family-reunion)