---
title: "പുറ്റാട് ചെറുകുന്ന് ക്ഷേത്രോത്സവം കൊടിയേറി "
english_title: "Puttad Cherukunnu Temple festival flagged off"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/180476/puttad-cherukunnu-temple-festival-flagged-off"
published_at: "2024-01-29T17:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b79027a213d_1_puttad.JPG"
keywords: []
---

# പുറ്റാട് ചെറുകുന്ന് ക്ഷേത്രോത്സവം കൊടിയേറി 

> **Lead Summary:** **പേരാമ്പ്ര:** പുറ്റാട് ചെറുകുന്ന് തലച്ചില്ലോന്‍ പരദേവതാ ക്ഷേത്രത്തില്‍ തിറ മഹോത്സവം കൊടിയേറി. ക്ഷേത്രം മേല്‍ശാന്തി പാറക്കില്ലത്ത് വാമനന്‍ നമ്പൂതിരി, അവകാശി ചന്ദ്രന്‍ ചോലക്കല്‍ കാര്‍മ്മികത്വം വഹിച്ചു.

## Article Content

**പേരാമ്പ്ര:** പുറ്റാട് ചെറുകുന്ന് തലച്ചില്ലോന്‍ പരദേവതാ ക്ഷേത്രത്തില്‍ തിറ മഹോത്സവം കൊടിയേറി. ക്ഷേത്രം മേല്‍ശാന്തി പാറക്കില്ലത്ത് വാമനന്‍ നമ്പൂതിരി, അവകാശി ചന്ദ്രന്‍ ചോലക്കല്‍ കാര്‍മ്മികത്വം വഹിച്ചു.

വട്ടക്കണ്ടി കുമാരന്‍, ഒ.ടി കുമാരന്‍, വി.കെ നാരയണന്‍, രാജന്‍ കക്കുടുമ്പില്‍, ശ്രീധരന്‍ മറുവാലയില്‍, വി.കെ കുഞ്ഞിക്കണ്ണന്‍, ശങ്കരന്‍, കുഞ്ഞിക്കണാരന്‍, എം.കെ ദിനേശന്‍, ടി.കെ ശങ്കരന്‍, കെ.കെ ബാലന്‍, വി.കെ ഷാജി, ജനാര്‍ദ്ദനന്‍, ദാസന്‍ തട്ടാച്ചേരി, ടി. കുഞ്ഞി കണ്ണന്‍, മോഹനന്‍, ടി. ബിജു, സി.കെ ഷാജി എന്നിവര്‍ നേതൃത്വം വഹിച്ചു.

ഉത്സവം ഫിബ്രവരി 3-ന് തുടങ്ങി 4- ന് സന്ധ്യക്ക് സമാപിക്കും. 3- ന് രാവിലെ വെള്ളാട്ട്, ഉച്ചക്ക് അന്നദാനം, വൈകുന്നേരം ഇളനീര്‍ക്കുല വരവ്, വാളെഴുന്നള്ളത്തം, രാത്രി വെള്ളാട്ട്, വിളക്കുമാടം വരവ്, വെള്ളകെട്ടും തേങ്ങയേറും, ഗാനമേള, വട്ടം പിടിത്തിറ, പന്തം പിടിതിറ, പീലിത്തിറ, ചാന്ത്തിറ .

4- ന് വൈകുന്നേരം വെള്ളാട്ട്, ഉപ്പും താണ്ടി വരവ്, താലപ്പൊലി എന്നിവ നടക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/180476/puttad-cherukunnu-temple-festival-flagged-off)