---
title: "നൊച്ചാട് കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ സി.പി.എം നേതാവിന് മര്‍ദ്ദനം "
english_title: "Former CPM leader assaulted in Nochad Congress"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18048/former-cpm-leader-assaulted-in-nochad-congress"
published_at: "2021-12-27T23:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c9fb5102187_WATER MARK.JPG"
keywords: []
---

# നൊച്ചാട് കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ സി.പി.എം നേതാവിന് മര്‍ദ്ദനം 

> **Lead Summary:** **പേരാമ്പ്ര: **അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ സി.പി.എം. നേതാവിന് മര്‍ദ്ദനമേറ്റു. മുന്‍ നൊച്ചാട്ഗ്രാമപഞ്ചായത്തംഗവും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന സി.കെ. അജീഷിനാണ് മര്‍ദ്ദനമേറ്റത്.

## Article Content

**പേരാമ്പ്ര: **അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ സി.പി.എം. നേതാവിന് മര്‍ദ്ദനമേറ്റു. മുന്‍ നൊച്ചാട്ഗ്രാമപഞ്ചായത്തംഗവും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന സി.കെ. അജീഷിനാണ് മര്‍ദ്ദനമേറ്റത്.

ബൈക്കില്‍ വീട്ടിലേക്ക് പോകുന്ന വഴിയില്‍ ഇന്ന് വൈകീട്ട് രയരോത്ത് മുക്കില്‍ വെച്ചാണ് സംഭവം. പേരാമ്പ്ര താലൂക്കാശുപത്രിയില്‍ ചികിത്സ തേടി.

പേരാമ്പ്ര പൊലീസില്‍ പരാതല നല്‍കി. സ്ഥലത്ത് െപാലീസ് നിരീക്ഷണം ഏര്‍പ്പെടുത്തി. സി.പി.എം. പ്രവര്‍ത്തകനാണ് അക്രമത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

അക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.മധുകൃഷ്ണനും മണ്ഡലം പ്രസിഡന്റ് പി.എം.പ്രകാശനും ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18048/former-cpm-leader-assaulted-in-nochad-congress)