---
title: "പേരാമ്പ്ര ടൗണ്‍ ലയണ്‍സ് ക്ലബ്ബ് ഉദ്ഘാടനം"
english_title: "Inauguration of Perambra Town Lions Club"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/180490/inauguration-of-perambra-town-lions-club"
published_at: "2024-01-29T18:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b7a7b27e26e_1_lions.jpg"
keywords: []
---

# പേരാമ്പ്ര ടൗണ്‍ ലയണ്‍സ് ക്ലബ്ബ് ഉദ്ഘാടനം

> **Lead Summary:** ** പേരാമ്പ്ര :** അന്താരാഷ്ട സേവന സന്നദ്ധ സംഘടനയായ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലിന്റെ ഒരു ശാഖ പേരാമ്പ്ര ടൗണില്‍ പേരാമ്പ്ര ടൗണ്‍ ലയണ്‍സ് ക്ലബ്ബ് എന്ന പേരില്‍ ആരംഭിച്ചു.

## Article Content

** പേരാമ്പ്ര :** അന്താരാഷ്ട സേവന സന്നദ്ധ സംഘടനയായ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലിന്റെ ഒരു ശാഖ പേരാമ്പ്ര ടൗണില്‍ പേരാമ്പ്ര ടൗണ്‍ ലയണ്‍സ് ക്ലബ്ബ് എന്ന പേരില്‍ ആരംഭിച്ചു.

ഇന്റര്‍നാഷണല്‍ കോഴിക്കോട് ഡിസ്ടിക്റ്റ് 318E ഡിസ്ടിക്റ്റ് ഗവര്‍ണ്ണര്‍ ലയണ്‍ ടി.കെ. രജീഷ് ക്ലബ്ബിന്റെയും സേവന പദ്ധതികളുടെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു. പുതിയ മെമ്പര്‍മാരെ രണ്ടാമത് ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍ ലയണ്‍ രവിഗുപ്ത ഇന്റക്ഷന്‍ ചെയ്തു.

ക്ലബ്ബ് ഭാരവാഹികളായി പ്രസിഡന്റ്  എ.കെ. മുരളീധരന്‍, വൈസ് പ്രസിഡന്റ്  വി. കണാരന്‍, കെ.എം. ജയമോഹന്‍ സെക്രട്ടറി കുട്ടമ്പത്ത് രാജന്‍' ജോയിന്റ്  സെക്രട്ടറി എ.സി മൊയ്തീന്‍, ട്രഷറര്‍ സദാനന്ദന്‍ കോറോത്ത്. ക്ലബ്ബ് മെമ്പര്‍ഷിപ്പ് ചെയര്‍പേഴ്‌സണ്‍ സജിത് ബി നായര്‍, സര്‍വ്വീസ് ചെയര്‍പേഴ്‌സന്‍ സഹദേവന്‍ കിഴക്കെയില്‍, എല്‍സിഐഫ് കോഡിനേറ്ററായി എന്‍.എം നാരായണന്‍, മര്‍ക്കറ്റിംഗ് ചെയര്‍ പേഴ്‌സണ്‍ പി.ഡി അജിത്ത്കുമാര്‍, ഡയരക്ടര്‍മറായി ഡോക്ടര്‍ മുഹമ്മദ് അഷറഫ്, ഷൈജു ജി.എസ, സി.കെ.അശോകന്‍, കെ.എം രാജീവന്‍ എന്നിവരുടെ സ്ഥാനാരോഹണ ചടങ്ങ് മുന്‍ ഡിസ്ട്രിക് ഗവര്‍ണര്‍ ലയണ്‍ ഐപ്പ് തോമസ് നിര്‍വ്വഹിച്ചു.

ഇ അനിരുധന്‍, ടി.ജി ബാലന്‍, രാജേഷ് കുഞ്ഞപ്പന്‍, ഡേ: വേണുഗോപാല്‍, ഡോക്ടര്‍ ആവനി, സുരേഷ് ബാബു കൈലാസ് തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/180490/inauguration-of-perambra-town-lions-club)