---
title: "ജെന്‍ഡറും ബഹുസ്വര സമൂഹവും യുവതയുടെ സംവാദം എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു"
english_title: "A national seminar on gender and pluralistic society was organized on the topic of youth debate"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/180520/a-national-seminar-on-gender-and-pluralistic-society-was-organized-on-the-topic-of-youth-debate"
published_at: "2024-01-29T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b7b90780ede_1.jpg"
keywords: []
---

# ജെന്‍ഡറും ബഹുസ്വര സമൂഹവും യുവതയുടെ സംവാദം എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു

> **Lead Summary:** ** പേരാമ്പ്ര :** കാലിക്കറ്റ് യൂണിവേഴ്‌സിറ്റി റീജണല്‍ സെന്റര്‍ പേരാമ്പ്രയും കേരള യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമിയും ചേര്‍ന്നാണ് ജെന്‍ഡറും ബഹുസ്വര സമൂഹവും യുവതയുടെ സംവാദം എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിച്ചത്.

## Article Content

** പേരാമ്പ്ര :** കാലിക്കറ്റ് യൂണിവേഴ്‌സിറ്റി റീജണല്‍ സെന്റര്‍ പേരാമ്പ്രയും കേരള യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമിയും ചേര്‍ന്നാണ് ജെന്‍ഡറും ബഹുസ്വര സമൂഹവും യുവതയുടെ സംവാദം എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിച്ചത്.

രണ്ടു ദിവസങ്ങളിലായി നടക്കുന്ന സെമിനാറില്‍ പ്രാദേശിക തലങ്ങളിലും ദേശീയതലത്തിലുമായി നിലനില്‍ക്കുന്ന ജെന്‍ഡര്‍ നയങ്ങളും അവയുടെ പ്രായോഗിക വെല്ലുവിളികളും ചര്‍ച്ച ചെയ്യും.

മലയാളം ടിവി സീരിയല്‍ ആര്‍ട്ടിസ്റ്റ് ഗായത്രി വര്‍ഷ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സോഷ്യല്‍ വര്‍ക്ക് കോര്‍ഡിനേറ്റര്‍ ഡോക്ടര്‍ ശ്രീ സൂര്യ തിരുവോത്ത് സ്വാഗതം പറഞ്ഞു. സീ യു ആര്‍ സി ഡയറക്ടര്‍ ഡോക്ടര്‍ സതീഷ് പാലങ്കി അധ്യക്ഷതവഹിച്ചു. ട്രാന്‍സ്‌ജെന്‍ഡര്‍ റൈറ്റ് ആക്റ്റീവിസിറ്റും കവിയുമായ കല്‍ക്കി സുബ്രഹ്‌മണ്യം മുഖ്യപ്രഭാഷണം നടത്തി. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ്, എം.കെ നാളിനി, കെ.കെ ഹനീഫ, ഷൗരി ചന്ദ്ര തുടങ്ങിയവര്‍ സംസാരിച്ചു. സിന്‍ഡ്രല്ലനന്ദിപറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/180520/a-national-seminar-on-gender-and-pluralistic-society-was-organized-on-the-topic-of-youth-debate)