---
title: "എജ്യുംപസ് ഓഫീസ് മാനേജ്മെന്റ് കോഴ്സ്: ആദ്യ ബാച്ചിന്റെ കോണ്‍വക്കേഷന്‍ നടന്നു"
english_title: "Ejumpus Office Management Course: Convocation of the first batch was held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/180535/ejumpus-office-management-course-convocation-of-the-first-batch-was-held"
published_at: "2024-01-29T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b7c2d821f1f_1.jpg"
keywords: []
---

# എജ്യുംപസ് ഓഫീസ് മാനേജ്മെന്റ് കോഴ്സ്: ആദ്യ ബാച്ചിന്റെ കോണ്‍വക്കേഷന്‍ നടന്നു

> **Lead Summary:** **കോഴിക്കോട്:** കേരളത്തിലെ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനത്തിലൊന്നായ എജ്യുംപസ് അപ്സ്‌കില്‍ നടത്തുന്ന ഓഫീസ് മാനേജ്മെന്റ് കോഴ്സിന്റെ ആദ്യ ബാച്ചുകളുടെ കോണ്‍വെക്കേഷന്‍ 'അപ്സ്‌കില്‍ ഗാല-2024' കോഴിക്കോട് ഹൈലൈറ്റ് ബിസിനസ് പാര്‍ക്കിലെ വിക്ടോറിയ ഹാളില്‍ സംഘടിപ്പിച്ചു.

## Article Content

**കോഴിക്കോട്:** കേരളത്തിലെ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനത്തിലൊന്നായ എജ്യുംപസ് അപ്സ്‌കില്‍ നടത്തുന്ന ഓഫീസ് മാനേജ്മെന്റ് കോഴ്സിന്റെ ആദ്യ ബാച്ചുകളുടെ കോണ്‍വെക്കേഷന്‍ 'അപ്സ്‌കില്‍ ഗാല-2024' കോഴിക്കോട് ഹൈലൈറ്റ് ബിസിനസ് പാര്‍ക്കിലെ വിക്ടോറിയ ഹാളില്‍ സംഘടിപ്പിച്ചു.

ആഷിക് ആന്റ് അസോസിയേറ്റ്സ് സ്ഥാപകന്‍ ആഷിക് എ എം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സോള്‍ ആന്റ് സേറ സിഇഒയും സ്ഥാപകയുമായ താനൂറ ശ്വേതാ മേനോന്‍, റിപ്പോര്‍ട്ടര്‍ ടിവി റീജ്യണല്‍ ഹെഡ് വി.എസ് രഞ്ജിത്ത് എന്നിവര്‍ അതിഥികളായിരുന്നു.

എജ്യുംപസ് ഡയറക്ടര്‍ ഹേമന്ത് കെ.കെ, കോഴ്‌സ് ഡയറക്ടര്‍ രജിന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. നാല്പതോളം വിദ്യാര്‍ഥികളാണ് ആദ്യ കോണ്‍വക്കേഷന്‍ ചടങ്ങില്‍ സംബന്ധിച്ചത്. ഓഫീസ് മാനേജ്മെന്റ് കോഴ്‌സിലൂടെ ജോലി അന്വേഷിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ നൈപ്പുണ്യം വളര്‍ത്തിയെടുത്ത് നൂറു ശതമാനം ജോലി ഉറപ്പു നല്‍കാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്ന് എജ്യുംപസ് അപ്സ്‌കില്‍ മാനേജ്മെന്റ്വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/180535/ejumpus-office-management-course-convocation-of-the-first-batch-was-held)