---
title: "പണം ഇരട്ടിപ്പ്; യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് കോടികള്‍ തട്ടിയതായി പരാതി "
english_title: "Double the money; Youth Congress leader complains of embezzling crores at cheruvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/180609/double-the-money-youth-congress-leader-complains-of-embezzling-crores-at-cheruvannur"
published_at: "2024-01-30T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b8821653396_1_cash.jpg"
keywords: []
---

# പണം ഇരട്ടിപ്പ്; യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് കോടികള്‍ തട്ടിയതായി പരാതി 

> **Lead Summary:** **ചെറുവണ്ണൂര്‍:** ചെറുവണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് പണം ഇരട്ടിപ്പിക്കാനെന്ന പേരില്‍ കോടികള്‍ തട്ടിയതായി പരാതി. യൂത്ത് കോണ്‍ഗ്രസ് നേതാവായ സിയാദ് അന്നച്ചാലിലാണ് പണം വാങ്ങി ഇരട്ടിയാക്കി തിരിച്ചു കൊടുക്കാം എന്ന് പറഞ്ഞു ജനങ്ങളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്തതായി ആരോപണം ഉയര്‍ന്നത്.

## Article Content

**ചെറുവണ്ണൂര്‍:** ചെറുവണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് പണം ഇരട്ടിപ്പിക്കാനെന്ന പേരില്‍ കോടികള്‍ തട്ടിയതായി പരാതി. യൂത്ത് കോണ്‍ഗ്രസ് നേതാവായ സിയാദ് അന്നച്ചാലിലാണ് പണം വാങ്ങി ഇരട്ടിയാക്കി തിരിച്ചു കൊടുക്കാം എന്ന് പറഞ്ഞു ജനങ്ങളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്തതായി ആരോപണം ഉയര്‍ന്നത്.

യൂത്ത് കോണ്‍ഗ്രസ് ചെറുവണ്ണൂര്‍ മണ്ഡലം നിയുക്ത പ്രസിഡന്റാണ് സിയാദ്. നിരവധി പേരില്‍ നിന്നും ഇയാള്‍ പണം വാങ്ങി വഞ്ചിച്ചിരിക്കുന്നതായാണ് അറിയാന്‍ കഴിഞ്ഞത്. കഴിഞ്ഞ ദിവസം വഞ്ചിക്കപെട്ടവര്‍ ഇയാളുടെ വീട്ടില്‍ എത്തി ബഹളമുണ്ടാക്കിയിരുന്നു.

.ഇയാള്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് ഡിവൈഎഫ്‌ഐ ചെറുവണ്ണൂര്‍ മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. ഇയാള്‍ മോഷണ കേസിലെ പ്രതിയുമാണന്നും യുവജന രംഗത്തെ പ്രവര്‍ത്തകര്‍ക്ക് ആകെ മാനക്കേട് ഉണ്ടാക്കിയിരിക്കുകയാണെന്നും മേഖല സെക്രട്ടറി എ.കെ അഭിരാജ് പത്രക്കുറിപ്പില്‍ പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റിന് എതിരെ സ്വന്തം അണികളില്‍ നിന്ന് തന്നെ ശക്തമായ പ്രതിക്ഷേധം ഉയരുകയാണന്നും നൂറ് കണക്കിന് ആളുകളെ വഞ്ചിച്ച മണ്ഡലം പ്രസിഡന്റിനെതിരെ പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തണമെന്നും വഞ്ചിക്കപ്പെട്ട ആളുകള്‍ക്ക് നഷ്ട്ട പെട്ട പണം തിരികെ ലഭിക്കുന്നതിന് ആവശ്യമായ ശക്തമായ നടപടികള്‍ സ്വീകരിക്കണം എന്നും DYFI ചെറുവണ്ണൂര്‍ മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/180609/double-the-money-youth-congress-leader-complains-of-embezzling-crores-at-cheruvannur)