---
title: "ഗുരുശ്രേഷ്ഠ പുരസ്‌കാരം നസീര്‍ നൊച്ചാടിന് "
english_title: "Gurushreshtta Award to Nasir Nochad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/180620/gurushreshtta-award-to-nasir-nochad"
published_at: "2024-01-30T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b88895c1800_1_guru.jpg"
keywords: []
---

# ഗുരുശ്രേഷ്ഠ പുരസ്‌കാരം നസീര്‍ നൊച്ചാടിന് 

> **Lead Summary:** **പേരാമ്പ്ര: **വിദ്യാഭ്യാസ മേഖലയിലെ മികവും സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ സമഗ്ര സംഭാവനയും പരിഗണിച്ച് കേന്ദ്ര അവാര്‍ഡീസ് ഫെഡറേഷന്‍ കേരള സംസ്ഥാന ഘടകം നല്‍കുന്ന ഗുരുശ്രേഷ്ഠ പുരസ്‌കാരത്തിന് നസീര്‍ നൊച്ചാട് അര്‍ഹനായി.

## Article Content

**പേരാമ്പ്ര: **വിദ്യാഭ്യാസ മേഖലയിലെ മികവും സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ സമഗ്ര സംഭാവനയും പരിഗണിച്ച് കേന്ദ്ര അവാര്‍ഡീസ് ഫെഡറേഷന്‍ കേരള സംസ്ഥാന ഘടകം നല്‍കുന്ന ഗുരുശ്രേഷ്ഠ പുരസ്‌കാരത്തിന് നസീര്‍ നൊച്ചാട് അര്‍ഹനായി.

നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകനായ ഇദ്ദേഹം വിദ്യാഭ്യാസ രംഗത്ത് ഒട്ടേറെ നൂതനമായ പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.

നിരവധി സാംസ്‌കാരിക സംഘടനകളുടെ ഭാരവാഹിയായും പ്രവര്‍ത്തിക്കുന്നു. അധ്യാപന രംഗത്തെ മികവിനും, പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്കും ഒട്ടേറെ അവാര്‍ഡുകളും ബഹുമതികളും ലഭിച്ചിട്ടുണ്ട്.

തൊടുപുഴയില്‍ വെച്ച് നടന്ന ചടങ്ങില്‍ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അവാര്‍ഡ് സമ്മാനിച്ചു. സംസ്ഥാന പ്രസിഡന്റ് മാത്യു അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു.

പി.ജെ. ജോസഫ് എംഎല്‍എ, ഫ്രാന്‍സിസ് ജോര്‍ജ്ജ് മുന്‍ എം.പി, പി. സദാശിവന്‍പിള്ള, കെ. സുരേഷ് കുമാര്‍, സനീഷ് ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/180620/gurushreshtta-award-to-nasir-nochad)