---
title: "ജില്ലാതല സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ; സാല്‍വോ ഉള്ളിയേരി ജേതാക്കളായി "
english_title: "District Level Sevens Football Tournament; Salvo Ullieri winners"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/180662/district-level-sevens-football-tournament-salvo-ullieri-winners"
published_at: "2024-01-30T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b89d177ec14_1_food.jpg"
keywords: []
---

# ജില്ലാതല സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ; സാല്‍വോ ഉള്ളിയേരി ജേതാക്കളായി 

> **Lead Summary:** **ആവള: **ആവള ബ്രദേഴ്‌സ് കലാസമിതി സംഘടിപ്പിച്ച ജില്ലാതല ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പൈ റൈഡ്‌സ് കുട്ടോത്തിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി സാല്‍വോ ഉള്ളിയേരി ജേതാക്കളായി.

## Article Content

**ആവള: **ആവള ബ്രദേഴ്‌സ് കലാസമിതി സംഘടിപ്പിച്ച ജില്ലാതല ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പൈ റൈഡ്‌സ് കുട്ടോത്തിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി സാല്‍വോ ഉള്ളിയേരി ജേതാക്കളായി.

വിജയികള്‍ക്ക് അരീക്കല്‍ രവി സ്മാരക വിന്നേഴ്‌സ് ട്രോഫിയും പ്രൈസ് മണിയും, രയരോത്ത് നാരായണന്‍ സ്മാരക റണ്ണേഴ്സ് അപ്പ് ട്രോഫിയും പ്രൈസ് മണിയും നല്‍കി രണ്ടാം വാര്‍ഡ് അംഗം എം.എം രഘുനാഥ് സമ്മാനദാനം നിര്‍വ്വഹിച്ചു.

മൂന്നാം വാര്‍ഡ് അംഗം കെ.എം ബിജിഷ, ഇന്ത്യന്‍ ആംബ്യുട്ടി ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ വൈശാഖ്, റഷീദ് പിലാവുള്ളതില്‍, റീജു ആവള, ബാബു നാഗത്ത് കണ്ടി, എന്നിവര്‍ വിവിധ മത്സരങ്ങളിലായി കളിക്കാരെ പരിചയപ്പെട്ടു.

കലാസമിതി വൈസ് പ്രസിഡന്റ്  ടി രജീഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാനവാസ് കൈവേലി സ്വാഗതവും റസാഖ് നാഗത്ത് മീത്തല്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/180662/district-level-sevens-football-tournament-salvo-ullieri-winners)