---
title: "മുതുവണ്ണാച്ച പാലയാട്ട് സുബ്രഹ്‌മണ്യ ഹനുമാന്‍ ക്ഷേത്ര തിറ മഹോത്സവത്തിന് കൊടിയേറി"
english_title: "Muthuvannacha Palayat Subrahmanya Hanuman Temple Flags for Tira Mahothsavam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/180688/muthuvannacha-palayat-subrahmanya-hanuman-temple-flags-for-tira-mahothsavam"
published_at: "2024-01-30T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b8ad279b8a2_1_kadi.jpg"
keywords: []
---

# മുതുവണ്ണാച്ച പാലയാട്ട് സുബ്രഹ്‌മണ്യ ഹനുമാന്‍ ക്ഷേത്ര തിറ മഹോത്സവത്തിന് കൊടിയേറി

> **Lead Summary:** ** കടിയങ്ങാട് : **കടിയങ്ങാട് മുതുവണ്ണാച്ച പാലയാട്ട് സുബ്രഹ്‌മണ്യ ഹനുമാന്‍ ക്ഷേത്രത്തില്‍ ജനുവരി 31, ഫെബ്രുവരി 1, 2 തിയ്യതികളിലായി നടക്കുന്ന പ്രദിഷ്ഠാദിന തിറമഹോത്സവത്തിന് കൊടിയേറി.

## Article Content

** കടിയങ്ങാട് : **കടിയങ്ങാട് മുതുവണ്ണാച്ച പാലയാട്ട് സുബ്രഹ്‌മണ്യ ഹനുമാന്‍ ക്ഷേത്രത്തില്‍ ജനുവരി 31, ഫെബ്രുവരി 1, 2 തിയ്യതികളിലായി നടക്കുന്ന പ്രദിഷ്ഠാദിന തിറമഹോത്സവത്തിന് കൊടിയേറി.

തിരു ഉടയാട ക്ഷേത്രസ്ഥാനികരായ സി.കെ നാരായണന്‍ പെരുവണ്ണാന്റെ നേതൃത്വത്തില്‍ ക്ഷേത്ര തണ്ടാന്മാരായ കാവുതിക്കണ്ടി ബാബു, കുന്നത്ത് അശോകന്‍, വെളിച്ചപ്പാട് നരിക്കലക്കണ്ടി കുഞ്ഞിക്കണാരന്‍ എന്നിവരുടെ കാര്‍മ്മികത്വത്തില്‍ നടന്നു.

ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ്  സി. ഗോവിന്ദന്‍ മുതുവണ്ണാച്ച, സെക്രട്ടറി കെ.കെ. മധു, ശ്രീകോവില്‍ നിര്‍മ്മാണ കമ്മിറ്റി പ്രസിഡന്റ്  ഒ.കെ. കരുണാകരന്‍, മാതൃസമിതി പ്രസിഡന്റ്  സരോജിനി കരുവാങ്കണ്ടി, കുരുടിയത്ത് ശങ്കരന്‍, പി.കെ. സജീവന്‍, പി.കെ. കേളു, ബാലന്‍ തെക്കയില്‍, തെക്കയില്‍ അച്ചുതന്‍, കുഞ്ഞിക്കണ്ണന്‍, രാഘവന്‍, ബാലന്‍ പാലയാട്ട്, സുരേഷ് പാലയാട്ട്, ഷിബിന്‍ കുഴിച്ചാലില്‍, സരോജിനി പെരുവന്‍ കണ്ടി, വിന്ധ്യ കുന്നത്ത്, ശങ്കരന്‍ പൊയിലില്‍, പ്രീത കുന്നത്ത്, രാജീവന്‍ കണ്ണോത്ത്, വത്സല പൊയില്‍, ബാലന്‍ നൊച്ചാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പ്രതിഷ്ഠാ ദിനത്തോട് അനുബന്ധിച്ച് ഗണപതിഹോമം, ഭക്തജന സംഗമം, കലവറ നിറക്കല്‍ ഘോഷയാത്ര എന്നിവയും നടത്തപ്പെട്ടു.

ജനുവരി 31 ന് വിശേഷാല്‍ പൂജകളും അരിചാര്‍ത്തല്‍, കലശം എന്നിവയും രാത്രി 7 മണിക്ക് പ്രാദേശിക കലാകാരന്മാരുടെ കലാപരിപാടികളും ഉണ്ടായിരിക്കും.

ഫെബ്രുവരി 1 ന് വിശേഷാല്‍ പൂജകള്‍ക്ക് പുറമേ ഉച്ചക്ക് സമൂഹ സദ്യ, വൈകിട്ട് 3 മണിക്ക് ഇളനീര്‍ കുല വരവ്, ഗുരു വെള്ളാട്ടം, 6 മണിക്ക് വീട്ടിയോട്ട് ഇല്ലത്ത് പരദേവത ക്ഷേത്ര സന്നിധിയില്‍ നിന്നാരംഭിക്കുന്ന താലപ്പൊലിയും തുടര്‍ന്ന് വിവിധ തിറകളും നടത്തപ്പെടും.

ഫെബ്രുവരി 2 ന് കാലത്ത് നടക്കുന്ന ഗുരുതിയോടെ പ്രദിഷ്ഠാദിന തിറമഹോത്സവത്തിന് സമാപനമാവും. വിശേഷാല്‍ പൂജകള്‍ക്കും ചടങ്ങുകള്‍ക്കും തന്ത്രി എടമന ഇല്ലത്ത് ഈശ്വരന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി ചാത്തന്‍കോട്ട് ഇല്ലത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി നേതൃത്വം നല്‍കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/180688/muthuvannacha-palayat-subrahmanya-hanuman-temple-flags-for-tira-mahothsavam)