---
title: "മന്‍ കി ബാത്ത്; ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചു "
english_title: "Mann Ki Baath; Shown on the big screen at cheruvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/180698/mann-ki-baath-shown-on-the-big-screen-at-cheruvannur"
published_at: "2024-01-30T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b8b3c3dbf1a_1_man.jpg"
keywords: []
---

# മന്‍ കി ബാത്ത്; ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര:** പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടിയായ മന്‍ കി ബാത്തിന്റെ 109-ാമത് പതിപ്പ് ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടിയായ മന്‍ കി ബാത്തിന്റെ 109-ാമത് പതിപ്പ് ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചു.

ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ പെരിഞ്ചേരിക്കടവ് എസ് സി കോളനിയിലാണ് പ്രഭാഷണത്തിന്റെ സ്‌ക്രീനിങ് സംഘടിപ്പിച്ചത്.

ഒട്ടനവധി കേന്ദ്രപദ്ധതികളുടെ ഗുണഭോക്താക്കള്‍കൂടിയായ പ്രദേശവാസികള്‍ക്ക് പ്രധാനമന്ത്രിയുടെ സംഭാഷണം നേരിലെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇത്. നിരവധി അപേക്ഷകളില്‍ നിന്നാണ് പെരിഞ്ചേരിക്കടവ് എസ് സി കോളനിയെ ഇതിനായി തെരഞ്ഞെടുത്തത്.

പ്രാണപ്രതിഷ്ഠ, റിപ്പബ്ലിക് ദിന പരേഡ്, അര്‍ജുന അവാര്‍ഡ്, പത്മ പുരസ്‌ക്കാരങ്ങള്‍, പുതിയ വോട്ടര്‍മാര്‍, സ്ത്രീ ശാക്തീകരണം തുടങ്ങിയ വിഷയങ്ങള്‍ മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി പരാമര്‍ശിച്ചു.

മന്‍ കി ബാത്തിന് ശേഷമുള്ള ചര്‍ച്ചയില്‍ ബിജെപി ജില്ലാ പ്രസിഡന്റ്  വി.കെ സജീവന്‍, ജനറല്‍ സെക്രട്ടറി എം. മോഹനന്‍, മണ്ഡലം പ്രസിഡന്റ്  രാകേഷ് തറമല്‍, കെ.കെ രജീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/180698/mann-ki-baath-shown-on-the-big-screen-at-cheruvannur)