---
title: "കെഎസ്എസ്പിയു ചെറുവണ്ണൂര്‍ ഈസ്റ്റ് യൂണിറ്റ് വാര്‍ഷിക സമ്മേളനം "
english_title: "KSSPU Cheruvannur East Unit Annual Conference"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/180723/ksspu-cheruvannur-east-unit-annual-conference"
published_at: "2024-01-30T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b8dfa46a770_1_ksspu.jpg"
keywords: []
---

# കെഎസ്എസ്പിയു ചെറുവണ്ണൂര്‍ ഈസ്റ്റ് യൂണിറ്റ് വാര്‍ഷിക സമ്മേളനം 

> **Lead Summary:** **പേരാമ്പ്ര:** കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ചെറുവണ്ണൂര്‍ ഈസ്റ്റ് യൂണിറ്റ് 32-ാം വാര്‍ഷിക സമ്മേളനം നടന്നു. പേരാമ്പ്ര കേന്ദ്രമായി താലൂക്ക് രൂപീകരിക്കണമെന്ന് കെഎസ്എസ്പിയു ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര:** കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ചെറുവണ്ണൂര്‍ ഈസ്റ്റ് യൂണിറ്റ് 32-ാം വാര്‍ഷിക സമ്മേളനം നടന്നു. പേരാമ്പ്ര കേന്ദ്രമായി താലൂക്ക് രൂപീകരിക്കണമെന്ന് കെഎസ്എസ്പിയു ആവശ്യപ്പെട്ടു.

ആവള കുട്ടോത്ത് എല്‍പി സ്‌കൂളില്‍ വെച്ച് നടന്ന പരിപാടി ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്ത് ഉദ്ഘാടനം ചെയ്തു. കെ അപ്പുക്കുട്ടി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്  ബി.എം മൂസ അനുശോചന പ്രമേയം അവതരിപ്പിച്ചു. ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം വി.പി പ്രവിത ആശംസയര്‍പ്പിച്ച് സംസാരിച്ചു.

തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനത്തില്‍ സെക്രട്ടറി കെ.വി വിനോദന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ ടി.എം ശശിധരന്‍ വരവ് ചെലവ് കണക്കും ജില്ലാ കമ്മിറ്റി അംഗം ടി.എം ബാലകൃഷ്ണന്‍ സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

ജോ.സെക്രട്ടറി സുനിത സ്വാഗതം പറഞ്ഞ ചടങ്ങില്‍ എ.എം രാജന്‍ നന്ദിയും പറഞ്ഞു.

റിട്ടേണിംഗ് ഓഫീസര്‍ പി. വേണുഗോപാലന്‍ വരണാധികാരിയായി പുതിയ വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ്  സി.എം ഗംഗാധരന്‍, വൈസ് പ്രസിഡന്റ്  പി സത്യനാഥന്‍, ഇ ബാലക്കുറുപ്പ്, നളിനി നവനീതം, സെക്രട്ടറി ടി.എം ശശിധരന്‍,  ജോ. സെക്രട്ടറി എ.എം രാജന്‍, പി സുനിത, ബി.എം മൂസ്സ, ട്രഷറര്‍ കെ.വി വിനോദന്‍ എന്നിവരെയും എക്‌സി. അംഗങ്ങളായി സി നന്ദന്‍, ടി.പി രാജഗോവിന്ദന്‍, രാജന്‍ എം നറക്കമ്മല്‍, ഇ.ടി സോമന്‍, കെ അപ്പുക്കുട്ടി, സി.കെ ശ്രീധരന്‍, സുഭദ്ര, കെ.സി കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍, പി.സി കുഞ്ഞമ്മദ്, ഇ കുഞ്ഞബ്ദുള്ള, രാജന്‍ അരീക്കല്‍, നബീസ എന്നിവരെയും തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/180723/ksspu-cheruvannur-east-unit-annual-conference)