---
title: "ഗാന്ധിസ്മൃതി സംഗമം സംഘടിപ്പിച്ച് ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റി "
english_title: "Block Congress Committee organized Gandhi Smrithi Sangamam at meppayoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/180876/block-congress-committee-organized-gandhi-smrithi-sangamam-at-meppayoor"
published_at: "2024-01-31T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b9d68db6a62_1_ganthi.jpg"
keywords: []
---

# ഗാന്ധിസ്മൃതി സംഗമം സംഘടിപ്പിച്ച് ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റി 

> **Lead Summary:** **മേപ്പയ്യൂര്‍: **ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ ടൗണില്‍ ഗാന്ധിസ്മൃതി സംഗമം സംഘടിപ്പിച്ചു. കെപിസിസി അംഗം കെ.എം ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബ്ലോക്ക് പ്രസിഡന്റ് കെ.പി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

## Article Content

**മേപ്പയ്യൂര്‍: **ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ ടൗണില്‍ ഗാന്ധിസ്മൃതി സംഗമം സംഘടിപ്പിച്ചു. കെപിസിസി അംഗം കെ.എം ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബ്ലോക്ക് പ്രസിഡന്റ് കെ.പി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

ഡിസിസി ജനറല്‍ സെക്രട്ടറി വി.പി ഭാസ്‌കരന്‍ മുഖ്യ പ്രഭാഷണം നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി ഇ അശോകന്‍ ഫാസിസ്റ്റ് വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

മേപ്പയ്യൂര്‍ കുഞ്ഞികൃഷ്ണന്‍, കെ.പി വേണുഗോപാലന്‍, ഇ.കെ ബാലകൃഷ്ണന്‍, എം.പി ബാലന്‍, പി.കെ അനീഷ്, ഇ ശിവന്‍, ശശി ഊട്ടേരി, കെ.എം ശ്യാമള, വി.വി അമ്മത്, ടി.കെ ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.

ബ്ലോക്ക് ജനറല്‍ സെക്രട്ടറി ആര്‍.പി ഷോഭിഷ് സ്വാഗതവും കെ അഷറഫ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/180876/block-congress-committee-organized-gandhi-smrithi-sangamam-at-meppayoor)