---
title: "സ്‌കൂള്‍ ബസിന് ഫ്‌ളാഗ് ഓഫും വിജയികള്‍ക്ക് അനുമോദനവും "
english_title: "Flag off the school bus and congratulations to the winners"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/180934/flag-off-the-school-bus-and-congratulations-to-the-winners"
published_at: "2024-01-31T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b9fd87b5cfe_1_school.jpg"
keywords: []
---

# സ്‌കൂള്‍ ബസിന് ഫ്‌ളാഗ് ഓഫും വിജയികള്‍ക്ക് അനുമോദനവും 

> **Lead Summary:** **ചെറുവണ്ണൂര്‍**: ചെറുവണ്ണൂര്‍ നോര്‍ത്ത് മാപ്പിള എല്‍പി സ്‌കൂളിന് പുതുതായി ലഭിച്ച ബസിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്ത് ഫ്‌ളാഗ് ഓഫ് നല്‍കി. വാഹനത്തിന്റെ രേഖകള്‍ മാനേജ്‌മെന്റ് പ്രതിനിധി ടി. അഷറഫ് പ്രധാനധ്യാപിക പി.വി ബീനയെ ഏല്‍പിച്ചു.

## Article Content

**ചെറുവണ്ണൂര്‍**: ചെറുവണ്ണൂര്‍ നോര്‍ത്ത് മാപ്പിള എല്‍പി സ്‌കൂളിന് പുതുതായി ലഭിച്ച ബസിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്ത് ഫ്‌ളാഗ് ഓഫ് നല്‍കി. വാഹനത്തിന്റെ രേഖകള്‍ മാനേജ്‌മെന്റ് പ്രതിനിധി ടി. അഷറഫ് പ്രധാനധ്യാപിക പി.വി ബീനയെ ഏല്‍പിച്ചു.

പഞ്ചായത്ത് തല കായികമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ് നേടിയതിന് ട്രോഫിയും അനുമോദനവും നല്‍കി. പി.ടി.എ വൈസ് പ്രസിഡന്റ് സി.എം അബുബക്കര്‍ അധ്യക്ഷം വഹിച്ചു.

വാര്‍ഡ് അംഗം ശ്രീഷ ഗണേഷ്, പി മുംതാസ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനധികളായ ടി മൊയ്തീന്‍, എ.കെ സന്തോഷ്, ടി ശശി, മാലേരി പോക്കര്‍ സഖാഫി, അധ്യാപക പ്രതിനിധി എസ്.ബി ശബിന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. പ്രധാനധ്യാപിക പി.വി ബീന സ്വാഗതവും ജിതേഷ് കുമാര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/180934/flag-off-the-school-bus-and-congratulations-to-the-winners)