---
title: "പാലിയേറ്റീവ് സ്‌നേഹ സംഗമവും വെബ്‌സൈറ്റ് ലോഞ്ചിങ്ങും "
english_title: "Palliative Sneha Sangam and website launching at chakkittapara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/180958/palliative-sneha-sangam-and-website-launching-at-chakkittapara"
published_at: "2024-01-31T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ba0e64b131d_1_chakkitta.jpg"
keywords: []
---

# പാലിയേറ്റീവ് സ്‌നേഹ സംഗമവും വെബ്‌സൈറ്റ് ലോഞ്ചിങ്ങും 

> **Lead Summary:** **ചക്കിട്ടപ്പാറ :**ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് സ്‌നേഹ സംഗമവും ഭിന്നശേഷികാരുടെ വെബ്‌സൈറ്റ് ലോഞ്ചിങ് നടത്തി.

## Article Content

**ചക്കിട്ടപ്പാറ :**ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് സ്‌നേഹ സംഗമവും ഭിന്നശേഷികാരുടെ വെബ്‌സൈറ്റ് ലോഞ്ചിങ് നടത്തി.

ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ കിടപ്പു രോഗികളുടെ സ്‌നേഹ സംഗമവും കേരളത്തില്‍ ആദ്യമായി ഒരു ഗ്രാമ പഞ്ചായത്തില്‍ ഭിന്നശേഷിക്കാരുടെ സര്‍വ്വേ പൂര്‍ത്തീകരിച്ചു വെബ്‌സൈറ്റ് ലോഞ്ചിങ് നടത്തിയ ഏക പഞ്ചായത്തായി ചക്കിട്ടപറ ഗ്രാമപഞ്ചായത്ത് മാറി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  കെ സുനില്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്  ചിപ്പി മനോജ് അധ്യക്ഷത വഹിച്ചു. വെബ് സൈറ്റ് ലോഞ്ചിങ്  ഡോ: എം.കെ ജയരാജ് നിര്‍വ്വഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എം ശ്രീജിത്ത്, സി.കെ ശശി, വി.കെ ബിന്ദു, ഡോ: ഷാരോണ്‍, ഡോ: അബ്ദുല്‍ റാസിഖ്, ഡോ: വിനോദ്, എച്ച്.ഐ സീന ബായ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പി.സി സുരാജന്‍, സിഡിഎസ് ചെയര്‍ പേഴ്‌സന്‍ ശോഭ പട്ടാണികുന്നേല്‍, ബോബി ഓസ്റ്റിന്‍, പി രവീന്ദ്രന്‍, പാലിയേറ്റീവ് നേഴ്‌സ് പുഷ്പ സുരാജന്‍, ജനപ്രതിനിധികള്‍, രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/180958/palliative-sneha-sangam-and-website-launching-at-chakkittapara)