---
title: "ഗാന്ധി ദര്‍ശന്‍ സമിതിയുടെ നേത്യത്വത്തില്‍ ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു "
english_title: "Gandhi Martyrs Day was observed under the leadership of Gandhi Darshan Samiti"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/180971/gandhi-martyrs-day-was-observed-under-the-leadership-of-gandhi-darshan-samiti"
published_at: "2024-01-31T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ba1ad7b07bb_1_asa.jpg"
keywords: []
---

# ഗാന്ധി ദര്‍ശന്‍ സമിതിയുടെ നേത്യത്വത്തില്‍ ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു 

> **Lead Summary:**  ചെറുവണ്ണൂര്‍ : ചെറുവണ്ണൂര്‍ മണ്ഡലം ഗാന്ധി ദര്‍ശന്‍ സമിതിയുടെ നേത്യത്വത്തില്‍ രക്തസാക്ഷി ദിനം ആചരിച്ചു. എന്‍ജിഒ അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് കെ. പ്രദീപന്‍ രക്തസാക്ഷി ദിനാചരണം ഉദ്ഘാടനം ചെയ്തു.

## Article Content

 ചെറുവണ്ണൂര്‍ : ചെറുവണ്ണൂര്‍ മണ്ഡലം ഗാന്ധി ദര്‍ശന്‍ സമിതിയുടെ നേത്യത്വത്തില്‍ രക്തസാക്ഷി ദിനം ആചരിച്ചു. എന്‍ജിഒ അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് കെ. പ്രദീപന്‍ രക്തസാക്ഷി ദിനാചരണം ഉദ്ഘാടനം ചെയ്തു.

രാജ്യം ഇന്നു നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ഗാന്ധിയിലേക്ക് മടങ്ങുക എന്നത് മാത്രമാണ് പരിഹാരമെന്ന് അദേഹം പറഞ്ഞു. ചടങ്ങില്‍ ഗാന്ധിദര്‍ശന്‍ സമിതി മണ്ഡലം പ്രസിഡണ്ട് വി. ദാമോദരന്‍ അധ്യക്ഷത വഹിച്ചു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ ടോളി കുഞ്ഞബ്ദു മാസ്റ്ററെ ചടങ്ങില്‍ ആദരിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് എം.കെ. സുരേന്ദ്രന്‍, ഗ്രാമ പഞ്ചായത്ത് അംഗം എ. ബാലകൃഷ്ണന്‍, ഗാന്ധിദര്‍ശന്‍ സമിതി നിയോജക മണ്ഡലം ചെയര്‍മാന്‍ പറമ്പാട്ട് സുധാകരന്‍, പട്ടയാട്ട് അബ്ദുള്ള, ബാബു ചാത്തോത്ത്, പിലാക്കാട്ട് ശങ്കരന്‍, വി. കണാരന്‍, തിരുവോത്ത് കുഞ്ഞിരാമന്‍, യൂത്ത് കോണ്‍ഗ്രസ് നേതാവ് കിഷോര്‍ കാന്ത്, മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി പ്രവിദ നിരയില്‍, എം. രാമദാസന്‍ പുലരി, എഴാം വാര്‍ഡ് മഹിളാ കോണ്‍ഗ്രസ് പ്രസിഡണ്ട് ഡി യമുന, കുമാരന്‍ കെ.പി.സി.സി, പ്രശാന്ദ് നിരയില്‍ എന്നിവര്‍ സംസാരിച്ചു.

ചടങ്ങിന് ജയ്ക്ഷ് എടത്തില്‍ സ്വാഗതവും ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/180971/gandhi-martyrs-day-was-observed-under-the-leadership-of-gandhi-darshan-samiti)