---
title: "ഭവന നിര്‍മ്മാണത്തിനും ക്ഷീര വികസനത്തിനും ശുചിത്വത്തിനും മുന്‍ഗണന നല്‍കി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് "
english_title: "Perambra Block Panchayath budget prioritized housing construction, dairy development and sanitation"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/180990/perambra-block-panchayath-budget-prioritized-housing-construction-dairy-development-and-sanitation"
published_at: "2024-01-31T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ba28bfd6aae_1_pathu.jpg"
keywords: []
---

# ഭവന നിര്‍മ്മാണത്തിനും ക്ഷീര വികസനത്തിനും ശുചിത്വത്തിനും മുന്‍ഗണന നല്‍കി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് 

> **Lead Summary:** ** പേരാമ്പ്ര : **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 2024-25 വര്‍ഷത്തെ ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷയുമായ സി.കെ. പാത്തുമ്മ അവതരിപ്പിച്ചു.

## Article Content

** പേരാമ്പ്ര : **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 2024-25 വര്‍ഷത്തെ ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷയുമായ സി.കെ. പാത്തുമ്മ അവതരിപ്പിച്ചു.

ഭവന നിര്‍മ്മാണം, ക്ഷീര വികസനം, ശുചിത്വം, വനിത ശിശുക്ഷേമം, സ്വയംതൊഴില്‍, നെല്‍കൃഷി, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവക്ക് മുന്‍ഗണന നല്‍കുന്നതാണ് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്.

കഴിഞ്ഞ വര്‍ഷത്തെ 64,22,160 മുന്‍ബാക്കി ഉള്‍പ്പെടെ 21,07,38, 700 രൂപ പ്രതീക്ഷിത വരവും 20, 53,39,041 രൂപ പ്രതീക്ഷിത ചെലവും 54, 00,659 രൂപ മിച്ചവും കണക്കാക്കുന്ന ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്.

തൊഴിലുറപ്പ് പദ്ധതിയില്‍ 23, 10,156 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രഖ്യാപിക്കുന്ന ബജറ്റില്‍ ഭവന നിര്‍മ്മാണത്തിന് 10, 56,13,699 രൂപയും ക്ഷീര വികസനത്തിന് 45 ലക്ഷം രൂപയും ശുചിത്വത്തിന് 40 ലക്ഷവും വനിത ശിശുക്ഷേമത്തിന് 31,50,000 രൂപയും സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്കും നെല്‍കൃഷിക്കും 30 ലക്ഷം രൂപ വീതവുമാണ് വകയിരുത്തിയിട്ടുള്ളത്.

അധ്യക്ഷത വഹിച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു ആമുഖം അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്രെകട്ടറി പി. ഖാദര്‍ സ്വാഗതം പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശശികുമാര്‍ പേരാമ്പ്ര, കെ. സജീവന്‍, കെ.കെ. വിനോദന്‍, പി.ടി. അഷറഫ്, സി.എം. സനാതനന്‍, കെ. അജിത, കെ.കെ. ലിസി, പ്രഭാ ശങ്കര്‍, ഗിരിജ ശശി, വഹീദ പാറേമ്മല്‍ എന്നിവര്‍ സംസാരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരും നിര്‍വ്വഹണ ഉദ്യോഗസ്ഥരും സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/180990/perambra-block-panchayath-budget-prioritized-housing-construction-dairy-development-and-sanitation)