---
title: "കൊയ്ത്തുത്സവം സംഘടിപ്പിച്ച് ചാലിക്കര സ്വതന്ത്ര വായനശാല കര്‍ഷക കൂട്ടായ്മ "
english_title: "Harvest Festival organized by Chalikkara Independent Library Farmers Association"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/181009/harvest-festival-organized-by-chalikkara-independent-library-farmers-association"
published_at: "2024-01-31T17:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ba2fe52f78e_1_koyth.jpg"
keywords: []
---

# കൊയ്ത്തുത്സവം സംഘടിപ്പിച്ച് ചാലിക്കര സ്വതന്ത്ര വായനശാല കര്‍ഷക കൂട്ടായ്മ 

> **Lead Summary:** **പേരാമ്പ്ര: **സ്വതന്ത്ര വായനശാല ചാലിക്കര 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കര്‍ഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ വര്‍ഷങ്ങളായി തരിശായി കിടന്ന 5 ഏക്കര്‍ സ്ഥലത്ത് നെല്‍കൃഷി നടത്തി വിള വെടുത്തു.

## Article Content

**പേരാമ്പ്ര: **സ്വതന്ത്ര വായനശാല ചാലിക്കര 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കര്‍ഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ വര്‍ഷങ്ങളായി തരിശായി കിടന്ന 5 ഏക്കര്‍ സ്ഥലത്ത് നെല്‍കൃഷി നടത്തി വിള വെടുത്തു.

കൊയ്ത് ഉത്സവം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു. നാട്ടുകാരും ജനപ്രതിനിധികളും പങ്കെടുത്ത കൊയ്ത് ഉത്സവം അപൂര്‍വ്വ കാഴ്ചയായി മാറി.

ഇനി ഒരിക്കലും കൃഷി ചെയ്യാന്‍ കഴിയില്ല എന്ന് കരുതിയ കാടുമൂടിക്കിടന്ന് കാട്ടുപന്നികള്‍ കൈയടക്കിയിരുന്ന വയലിലാണ് 750 മീറ്ററിലധികം നീളത്തില്‍ തോടെടുത്ത് ജലസേചനം സാധ്യമാക്കി വയല്‍കൃഷിയോഗ്യമാക്കിയത്. പിന്നീട് ട്രാക്ടര്‍ ഇറക്കി വയലൊരുക്കി തികച്ചും ജൈവ കൃഷിയായി നെല്‍കൃഷി നടത്തിയത്.

ഇത്തരമൊരു പ്രവൃത്തി ഏറ്റെടുത്തു നടത്തി വിജയിപ്പിച്ച സ്വതന്ത്ര വായനശാല കാര്‍ഷിക കൂട്ടായ്മയെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഭിനന്ദിച്ചു. യോഗത്തില്‍ സി. ആലിക്കുഞ്ഞ് അധ്യക്ഷത വഹിച്ചു.

കണ്‍വീനര്‍ വി.എം സുരേന്ദ്രന്‍ സ്വാഗതവും വായനശാല പ്രസിഡണ്ട് പി.വിജയന്‍ നന്ദിയും രേഖപ്പെടുത്തി.

വിവിധ രാഷ്ടീയ പാര്‍ട്ടി പ്രതിനിധികളായ സി. ബാലന്‍, എസ്.കെ അസ്സയിനാര്‍, കെ.പി ആലിക്കുട്ടി, ടെ.പി ബാലന്‍, ജനപ്രതിനിധികളായ ലിമ പാലയാട്ട്, ഷിജി കൊട്ടാരക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/181009/harvest-festival-organized-by-chalikkara-independent-library-farmers-association)