---
title: "ഇര്‍ഷാദ് വധക്കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ബാഡ്ജ് ഓഫ് ഓണര്‍ പുരസ്‌കാരം "
english_title: "Irshad murder case: Badge of honor awarded to investigating officers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/181029/irshad-murder-case-badge-of-honor-awarded-to-investigating-officers"
published_at: "2024-01-31T18:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ba4cae33ab7_1_police.jpg"
keywords: []
---

# ഇര്‍ഷാദ് വധക്കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ബാഡ്ജ് ഓഫ് ഓണര്‍ പുരസ്‌കാരം 

> **Lead Summary:** **പന്തിരിക്കര:** പന്തിരിക്കര സൂപ്പികട സ്വദേശി ഇര്‍ഷാദിന്റെ കൊലപാതക കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍ പുരസ്‌കാരം ലഭിച്ചു.

## Article Content

**പന്തിരിക്കര:** പന്തിരിക്കര സൂപ്പികട സ്വദേശി ഇര്‍ഷാദിന്റെ കൊലപാതക കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍ പുരസ്‌കാരം ലഭിച്ചു.

അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കിയ അന്നത്തെ പേരാമ്പ്ര എഎസ്പി വിഷ്ണു പ്രദീപ് ഐപിഎസ്, പെരുവണ്ണാമുഴി എസ്‌ഐ ആര്‍.സി ബിജു, ഗ്രേഡ് എസ്‌ഐ അബ്ദുല്‍ ഖാദര്‍, ഗ്രേഡ് എസ്‌ഐ ടി.കെ മനോജ് കുമാര്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്.

2022 ജൂലായില്‍ ആയിരുന്നു കേസിന് ആസ്പദമായിട്ടുള്ള സംഭവം നടന്നത്. വിദേശത്തുനിന്ന് കൊണ്ടുവന്ന സ്വര്‍ണം ലഭിക്കാനായി സ്വര്‍ണ്ണക്കടത്ത് സംഘം ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്നായിരുന്നു കേസ്.

തട്ടിക്കൊണ്ടുപോയി തടങ്കലില്‍ വച്ച കൊട്ടേഷന്‍ സംഘാംഗങ്ങളും അവരെ സഹായിച്ചവരും ഉള്‍പ്പെടെ 12 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/181029/irshad-murder-case-badge-of-honor-awarded-to-investigating-officers)