---
title: "കെ എസ് ടി യു ചങ്ങരോത്ത് യൂണിറ്റ് സംഗമം നടത്തി"
english_title: "KSTU Changaroth Unit Held Meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/181053/kstu-changaroth-unit-held-meeting"
published_at: "2024-01-31T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ba6081908b2_1.jpg"
keywords: []
---

# കെ എസ് ടി യു ചങ്ങരോത്ത് യൂണിറ്റ് സംഗമം നടത്തി

> **Lead Summary:** **പേരാമ്പ്ര :** ജീവനക്കാരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന നടപടികളില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും മുഴുവന്‍ അധ്യാപകര്‍ക്കും നിയമന അംഗീകാരം നല്‍കണമെന്നും കെ എസ് ടി യു ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര :** ജീവനക്കാരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന നടപടികളില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും മുഴുവന്‍ അധ്യാപകര്‍ക്കും നിയമന അംഗീകാരം നല്‍കണമെന്നും കെ എസ് ടി യു ആവശ്യപ്പെട്ടു.

ഫെബ്രുവരി 6,7,8 തിയ്യതികളില്‍ ആലപ്പുഴയില്‍ നടക്കുന്ന കേരള സ്‌കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ (KSTU ) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ചങ്ങരോത്ത് എം യു പി സ്‌കൂളില്‍ നടന്ന കെ എസ് ടി യു യൂണിറ്റ് സംഗമം വിദ്യാഭ്യാസ ജില്ലാ വൈസ് പ്രസിഡന്റ് എ മുഹമ്മദ് ശരീഫ് ഉദ്ഘാടനം ചെയ്തു.

ശിഹാബ് കന്നാട്ടി അധ്യക്ഷത വഹിച്ചു. കെ റഷീദ് സ്വാഗതം പറഞ്ഞു. സബ് ജില്ലാ പ്രസിഡന്റ് എ എഫ് റിയാസ് മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. HM കെ.കെ യൂസുഫ് മാസ്റ്റര്‍, ടി.എം അബ്ദുല്‍ അസീസ്, കെ ഹസീന,രജിഷ ടി, എം.കെ റഷീദ്, ഇ പി സജിന, അന്‍ഷിദ ബീഗം, മുഹമ്മദ് ഷാനി, ആതിഖ സി ടി, ഷാഹില കെ പി എന്നിവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/181053/kstu-changaroth-unit-held-meeting)