---
title: "മഹാത്മാ ഗാന്ധി രക്ത സാക്ഷി ദിനത്തില്‍ എടവരാട്  സ്‌കൂളിലേക്ക്  ഗാന്ധി പുസ്തകങ്ങള്‍ നല്‍കി "
english_title: "Gandhi donates books to Edavaradu school on Mahatma Gandhi Martyr's Day "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/181060/gandhi-donates-books-to-edavaradu-school-on-mahatma-gandhi-martyrs-day"
published_at: "2024-01-31T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ba64904d03a_1.jpg"
keywords: []
---

# മഹാത്മാ ഗാന്ധി രക്ത സാക്ഷി ദിനത്തില്‍ എടവരാട്  സ്‌കൂളിലേക്ക്  ഗാന്ധി പുസ്തകങ്ങള്‍ നല്‍കി 

> **Lead Summary:** കോഴിക്കോട് : മഹാത്മാ ഗാന്ധി രക്ത സാക്ഷി ദിനത്തില്‍ എടവരാട് AMLP സ്‌കൂളിലേക്ക് ഗാന്ധി പുസ്തകങ്ങള്‍ നല്‍കി സര്‍ഗ എടവരാട് . സ്‌കൂള്‍ പ്രധാന അധ്യാപകന്‍ പി.കെ രാഗേഷ് മാഷും സ്‌കൂള്‍ ലീഡര്‍ മുഹമ്മദ് ഷമ്മാസും ചേര്‍ന്ന് സര്‍ഗ പ്രസിഡണ്ട് ഇപി ആനന്ദില്‍ നിന്നും പുസ്തകങ്ങള്‍ ഏറ്റുവാങ്ങി .

## Article Content

കോഴിക്കോട് : മഹാത്മാ ഗാന്ധി രക്ത സാക്ഷി ദിനത്തില്‍ എടവരാട് AMLP സ്‌കൂളിലേക്ക് ഗാന്ധി പുസ്തകങ്ങള്‍ നല്‍കി സര്‍ഗ എടവരാട് . സ്‌കൂള്‍ പ്രധാന അധ്യാപകന്‍ പി.കെ രാഗേഷ് മാഷും സ്‌കൂള്‍ ലീഡര്‍ മുഹമ്മദ് ഷമ്മാസും ചേര്‍ന്ന് സര്‍ഗ പ്രസിഡണ്ട് ഇപി ആനന്ദില്‍ നിന്നും പുസ്തകങ്ങള്‍ ഏറ്റുവാങ്ങി .

സത്യാന്വേഷണ പരീക്ഷണങ്ങള്‍ അടക്കം ലോക പ്രശസ്തിയാര്‍ജ്ജിച്ച ഗാന്ധിജിയുടെ ജീവ ചരിത്രങ്ങളും ആദര്‍ശങ്ങളും ഉളവാക്കുന്ന പുസ്തകങ്ങളാണ് സര്‍ഗ സ്‌കൂള്‍ ലൈബ്രറിയിലേക്ക് നല്‍കിയത് . സര്‍ഗയുടേത് ചരിത്ര താളുകളില്‍ ഇടം നേടുന്ന മാതൃകാ പ്രവര്‍ത്തനങ്ങളാണെന്നു പി.കെ രാകേഷ് മാസ്റ്റര്‍ പറഞ്ഞു .

മുനീര്‍ മണ്ണില്‍ ,രതീഷ് എടവത്ത് ,ഷറഫുദ്ധീന്‍ മമ്പള്ളി , ഷിംന ടീച്ചര്‍ , ഫസീന ടീച്ചര്‍ , ശ്രീലത ടീച്ചര്‍ , ദിപിന ടീച്ചര്‍,റിഷാന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/181060/gandhi-donates-books-to-edavaradu-school-on-mahatma-gandhi-martyrs-day)