---
title: "നടുറോഡില്‍ ബസ്സ് ബ്രെക്ക് ഡൗണ്‍ ആയതിനെ തുടര്‍ന്ന് പേരാമ്പ്രയില്‍ വന്‍ ഗതാഗത കുരുക്ക് "
english_title: "Heavy traffic jam at Perambara  following a bus breakdown on Nadu Road"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18110/heavy-traffic-jam-at-perambara-following-a-bus-breakdown-on-nadu-road"
published_at: "2021-12-28T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cac5a2189d2_006 ETI CLG.jpg"
keywords: []
---

# നടുറോഡില്‍ ബസ്സ് ബ്രെക്ക് ഡൗണ്‍ ആയതിനെ തുടര്‍ന്ന് പേരാമ്പ്രയില്‍ വന്‍ ഗതാഗത കുരുക്ക് 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര-കുറ്റ്യാടി സംസ്ഥാന പാതയില്‍ ബസ്സ് ബ്രൈക്ക് ഡൗണ്‍ ആയതിനെ തുടര്‍ന്ന് വന്‍ ഗതാഗത കുരുക്ക്.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര-കുറ്റ്യാടി സംസ്ഥാന പാതയില്‍ ബസ്സ് ബ്രൈക്ക് ഡൗണ്‍ ആയതിനെ തുടര്‍ന്ന് വന്‍ ഗതാഗത കുരുക്ക്.

പേരാമ്പ്ര ടൗണില്‍ ഗ്രാന്റ് ഹൗസ് ടെക്‌സ്റ്റയില്‍സിന് സമീപമാണ് ബസ്സ് ബ്രൈക്ക് ഡൗണ്‍ ആയത് തുടര്‍ന്ന് പേരാമ്പ്ര മുഴുവന്‍ വാഹന ഗതാഗതം സ്തംഭിച്ച അവസ്ഥയിലാണ്.

കോഴിക്കോട് കുറ്റ്യാടി റൂട്ടിലോടുന്ന സിഗ്മ ബസ്സാണ്  ബ്രെക്ക് ഡൗണ്‍ ആയി റോഡില്‍ കടുങ്ങിയത്. ഇതിനെ തുടര്‍ന്ന് വന്‍ ഗതാഗത കുരുക്കാണ് ഇപ്പോള്‍ പേരാമ്പ്രയില്‍ അനുഭവപ്പെടുന്നത്.

മണിക്കൂറുകളോളമായ് വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ കഴിയാതെ കുടുങ്ങികിടക്കുകയാണ്.

ആംബുലന്‍സുകളും ഗയാഗതകുരുക്കില്‍ പെട്ടിരിക്കുകയാണ്. ആംബുലന്‍സുകള്‍ക്കുപോലും കടന്നുപോകാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.

കുരുക്കിന്റെ ഫലമായി കക്കാട് മുതല്‍ കല്ലോട് വരെയും വാഹനങ്ങളുടെ വന്‍ നിരയാണ്. നൂറുകണക്കിന് വാഹനങ്ങളാണ് കുരുക്കില്‍ പെട്ടിരിക്കുന്നത്.

ബസ്സ് നീക്കം ചെയ്താലേ ഗതാഗതം പുനസ്ഥാപിക്കാനാകുകയുള്ളു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18110/heavy-traffic-jam-at-perambara-following-a-bus-breakdown-on-nadu-road)