---
title: "സ്മാര്‍ട്ട് ബസാര്‍ ഫെബ്രുവരി 3 മുതല്‍ ഇനി പേരാമ്പ്രയിലും "
english_title: "`Smart Bazaar' will now be in Perambra from February 3"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/181148/smart-bazaar-will-now-be-in-perambra-from-february-3"
published_at: "2024-02-01T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bb2c1cf314a_1_sb.jpg"
keywords: []
---

# സ്മാര്‍ട്ട് ബസാര്‍ ഫെബ്രുവരി 3 മുതല്‍ ഇനി പേരാമ്പ്രയിലും 

> **Lead Summary:** **പേരാമ്പ്ര: **ഇന്ത്യയിലെ ഷോപ്പിംഗ് അനുഭവങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വേകുന്ന ഏറ്റവും വേഗത്തില്‍ വളരുന്ന ഹൈപ്പര്‍ മാര്‍ക്കാറ്റായ SMART BAZAAR ഫെബ്രുവരി 3 ശനിയാഴ്ച മുതല്‍ മലയോര മേഖലയുടെ സിരാകേന്ദ്രമായ പേരാമ്പ്രയിലും പ്രവര്‍ത്തനമാരംഭിക്കുന്നു.

## Article Content

**പേരാമ്പ്ര: **ഇന്ത്യയിലെ ഷോപ്പിംഗ് അനുഭവങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വേകുന്ന ഏറ്റവും വേഗത്തില്‍ വളരുന്ന ഹൈപ്പര്‍ മാര്‍ക്കാറ്റായ SMART BAZAAR ഫെബ്രുവരി 3 ശനിയാഴ്ച മുതല്‍ മലയോര മേഖലയുടെ സിരാകേന്ദ്രമായ പേരാമ്പ്രയിലും പ്രവര്‍ത്തനമാരംഭിക്കുന്നു.

പേരാമ്പ്ര TB റോഡില്‍, PWD റസ്റ്റ് ഹൗസിന് സമീപം ലുമിനിയസ് സ്‌ക്വയറിലാണ് പുത്തന്‍ ഷോപ്പിംഗ് അനുഭവം നിങ്ങള്‍ക്കായ് തുറന്ന് പ്രവര്‍ത്തനമാരംഭിക്കുന്നത്.

ഉദ്ഘാടനത്തോടനുബന്ധിച്ച് വിസ്മയിപ്പിക്കുന്ന ഓഫറുകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. കൂടാതെ ലക്കി ഡ്രോയിലൂടെ നിരവധി സമ്മാനങ്ങളും നിങ്ങളെ കാത്തിരിക്കുന്നു. ഒരു വീട്ടിലേക്ക് വേണ്ടതെല്ലാം ഏറ്റവും കുറഞ്ഞ വിലയില്‍ വേണോ ? എങ്കില്‍ സ്മാര്‍ട്ട് ബസാറില്‍ പോവാം.

കസ്റ്റമേഴ്‌സിന്റെ സൗകര്യാര്‍ത്ഥം SMART BAZZAR എല്ലാ ദിവസവും കാലത്ത് 7 മണി മുതല്‍ രാത്രി 10 മണിവരെ തുറന്ന് പ്രവര്‍ത്തിക്കുന്നതാണ്.

ഫെബ്രുവരി 3 ന് ഉദ്ഘാടന വേളയില്‍ നിങ്ങളേവരെയും സ്മാര്‍ട്ട് ബസാറിലേക്ക് ക്ഷണിക്കുന്നു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് നല്‍കുന്ന ഓഫറുകളോടൊപ്പം നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നു മെഗാലക്കി ഡ്രോ. 500 രൂപയില്‍ കുറയാത്ത ഷോപ്പിംഗ് ചെയ്യുന്ന കസ്റ്റമേഴ്‌സിന് ലക്കി ഡ്രോയില്‍ പങ്കെടുക്കാന്‍ അവസരം.

മെഗാ സമ്മാനമായി 32 ഇഞ്ച് LED TV , കൂടാതെ തെരഞ്ഞെടുക്കപ്പെടുന്ന 2 പേര്‍ക്ക് മിക്‌സര്‍ ഗ്രൈന്‍ഡര്‍, 3 പേര്‍ക്ക് ത്രി ബര്‍ണര്‍ ഗ്ലാസ് ടോപ്പ് ഗ്യാസ് സ്റ്റൗ, 4 പേര്‍ക്ക് ഇന്‍ഡക്ഷന്‍ കുക്കര്‍, 5 പേര്‍ക്ക് ഡിന്നര്‍ സെറ്റ് , 6 പേര്‍ക്ക് കോട്ടണ്‍ ബഡ്ഷീറ്റ്, 7 പേര്‍ക്ക് കാസറോളും സമ്മാനമായി നല്‍കുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/181148/smart-bazaar-will-now-be-in-perambra-from-february-3)