---
title: "ഇന്ത്യ 24 പ്രിപ്പറേഷന്‍ മീറ്റ് സംഘടിപ്പിച്ച് അരിക്കുളം പഞ്ചായത്ത് മുസ്ലിംലീഗ് "
english_title: "Arikulam Panchayat Muslim League organized India 24 preparation meet"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/181224/arikulam-panchayat-muslim-league-organized-india-24-preparation-meet"
published_at: "2024-02-01T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bb553154ad4_1_mus.jpg"
keywords: []
---

# ഇന്ത്യ 24 പ്രിപ്പറേഷന്‍ മീറ്റ് സംഘടിപ്പിച്ച് അരിക്കുളം പഞ്ചായത്ത് മുസ്ലിംലീഗ് 

> **Lead Summary:** **അരിക്കുളം: **അരിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് ഇന്ത്യ 24 പ്രിപ്പറേഷന്‍ മീറ്റും കെ എം സി സി സാരഥികള്‍ക്ക് ആദരവും സംഘടിപ്പിച്ചു. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എസ്.പി. കുഞ്ഞമ്മത് ഉദ്ഘാടനം ചെയ്തു. ഇ.കെ. അഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു.

## Article Content

**അരിക്കുളം: **അരിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് ഇന്ത്യ 24 പ്രിപ്പറേഷന്‍ മീറ്റും കെ എം സി സി സാരഥികള്‍ക്ക് ആദരവും സംഘടിപ്പിച്ചു. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എസ്.പി. കുഞ്ഞമ്മത് ഉദ്ഘാടനം ചെയ്തു. ഇ.കെ. അഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു.

അരിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് സ്‌പെഷല്‍ കണ്‍വെന്‍ഷനും നടന്നു. അരിക്കുളം, കീഴരിയൂര്‍ പഞ്ചായത്തുകളിലും കൊയിലാണ്ടി നഗരസഭയിലുമായി വ്യാപിച്ചു കിടക്കുന്ന 260 ഓളം ഹെക്ടര്‍ തരിശ് സ്ഥലത്തിന്റെ അടിസ്ഥാനസൗകര്യം ഒരുക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ 20 കോടി 70ലക്ഷം രൂപ അനുവദിച്ചെങ്കിലും യാതൊരു പ്രവര്‍ത്തിയും ഇത് വരെ ആരംഭിച്ചിട്ടില്ല.

മുന്‍പ് വലിയ തോതില്‍ നെല്‍കൃഷി ചെയ്തിരുന്ന ഇവിടെ ഇപ്പോള്‍ പായലും പുല്ലും നിറഞ്ഞിരുക്കുകയാണ്. ഈപ്രദേശത്ത് കൃഷി ആരംഭിക്കുന്നതോടുകൂടി വര്‍ധിച്ചു വരുന്ന അരിയുടെ വില ഒരു പരിധി വരെ പിടിച്ചു നിര്‍ത്താന്‍ കഴിയും. വിളവെടുത്ത് ഇവിടെത്തന്നെ സംസ്‌കരിച്ച് വെളിയണ്ണൂര്‍ ബ്രാന്റ്‌റ് എന്ന പേരില്‍ അരി കയറ്റി അയക്കാനും വില്പനനടത്താനും കഴിയും.

പ്രാദേശികമായി ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഇത് വഴി സാധിക്കും. പ്രാദേശിക ടൂറിസത്തിനും സാധ്യതയുണ്ട്. വെളിയനണ്ണൂര്‍ ചല്ലി കൃഷി യോഗ്യമാക്കുന്നതിനുള്ള സത്വര നടപടികള്‍ സര്‍ക്കാറിന്റെ ഭാഗത്തു നിന്നും ഉണ്ടാവണമെന്ന് അരിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് സ്‌പെഷല്‍ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

ഖത്തര്‍ കെ എം സി സി ഭാരവാഹികളായ ഇ.എം ജാലിസ്, എന്‍.എം കാസിം, കെ. മുഹമ്മദ് അസ്ലം, സി.വി റാഷിദ്, അജ്മാന്‍ കെഎംസിസി നിയോജകമണ്ഡലം ട്രഷറര്‍, കെ.എം. ഹംസ, ദുബായ് കെഎംസിസി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലാം കാപ്പുമ്മല്‍ എന്നിവര്‍ക്ക് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി സ്വീകരണം നല്‍കി.

വി.വി.എം ബഷീര്‍, കെ.എം. മുഹമ്മദ്, പി.പി.കെ അബ്ദുള്ള, എം.പി അമ്മത്, സി നാസര്‍, കെ.എം അബ്ദുസ്സലാം, എന്‍.കെ.അഷ്റഫ്. ബഷീര്‍ വടക്കയില്‍, കെ.എം മുഹമ്മദ് സക്കറിയ, കെ റഫീഖ്, ആവള മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/181224/arikulam-panchayat-muslim-league-organized-india-24-preparation-meet)