---
title: "കലയുടെയും സാഹിത്യത്തിന്റെയും വേരുകള്‍ തേടി പേരാമ്പ്രയിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും"
english_title: "Students and teachers in Perambra in search of the roots of art and literature"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/181370/students-and-teachers-in-perambra-in-search-of-the-roots-of-art-and-literature"
published_at: "2024-02-01T21:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bbc0cadbcee_1.png"
keywords: []
---

# കലയുടെയും സാഹിത്യത്തിന്റെയും വേരുകള്‍ തേടി പേരാമ്പ്രയിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്ര ഉപജില്ലയിലെ വിദ്യാര്‍ത്ഥി പ്രതിനിധികളും അധ്യാപകരും ചേര്‍ന്ന് ഭാഷാപിതാവിന്റെ നാട്ടിലേക്കും കലാമണ്ഡലത്തിലേക്കും സാംസ്‌കാരിക യാത്ര സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര :** പേരാമ്പ്ര ഉപജില്ലയിലെ വിദ്യാര്‍ത്ഥി പ്രതിനിധികളും അധ്യാപകരും ചേര്‍ന്ന് ഭാഷാപിതാവിന്റെ നാട്ടിലേക്കും കലാമണ്ഡലത്തിലേക്കും സാംസ്‌കാരിക യാത്ര സംഘടിപ്പിച്ചു.

പേരാമ്പ്ര ഉപജില്ല വിദ്യാരംഗം കലാ സാഹിത്യ വേദിയും പേരാമ്പ്ര ബി.ആര്‍ സി യും ചേര്‍ന്നാണ് യാത്ര സംഘടിപ്പിച്ചത്.പേരാമ്പ്ര വെല്‍ഫയര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ യാത്രയില്‍ പങ്കെടുപ്പിച്ച് കൊണ്ട് വിദ്യാരംഗം വേറിട്ട വിദ്യാഭ്യാസ തനത് പ്രവര്‍ത്തനം നടത്തി.

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് ഡോ: കെ. ശ്രീകുമാര്‍ യാത്രാംഗങ്ങളുമായി നടത്തിയ സാഹിത്യ സല്ലാപത്തില്‍ എഴുത്തുരീതിയും, പുതിയ തലമുറയിലെ വായനയും എന്ന വിഷയം ഏറെ ശ്രദ്ധേയമായി. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ സ്‌നേഹാദരം നല്‍കി. എഴുത്തച്ചന്‍ സ്മാരക കേന്ദ്രത്തിനെ കുറിച്ചുള്ള വിവരണവും എം.ടി. വാസുദേവന്‍ നായരുടെയും, പി.കെ. കേശവമേനോന്റെയുംഇടപെടല്‍ കൊണ്ട് ഇന്ന് കാണുന്ന മാറ്റത്തിലേക്ക് കൊണ്ടുന്ന വന്നതിന്റെ ചരിത്രവും വിശദീകരിച്ചത്.

വിജ്ഞാനപ്രദമായിരുന്നു. എഴുത്താണിയും എഴുത്തോലയും തുഞ്ചന്റെ തത്തയും , മ്യൂസിയത്തിലെ മറ്റ് കലാ ,സാഹിത്യ, സാംസ്‌കാരിക ഉപകരണങ്ങളും ചിഹ്നങ്ങളുമെല്ലാം കുട്ടികള്‍ നേരിട്ട് കാണുമ്പോള്‍ കൗതുകവും വിജ്ഞാനപ്രദവുമായിരുന്നു. കുട്ടികള്‍ക്ക് വേണ്ടി രചന നടത്തി ശ്രദ്ധേയനായ ഒരു എഴുത്തുകാരനൊപ്പം ചേര്‍ന്ന് നിന്നത് കുട്ടികള്‍ക്ക് വലിയ അനുഭവമായി. കലാകേന്ദ്രത്തില്‍ വെച്ച് ക്ഷേത്രകലയും, ക്ലാസിക് കലാരൂപങ്ങളും നേരിട്ട് കാണുകയും ബാലപാഠങ്ങള്‍ കേള്‍ക്കുകയും ചെയ്തപ്പോള്‍ കലയും സാഹിത്യവും ജീവിതാനുഭവത്തിന്റെ നേര്‍സാക്ഷ്യങ്ങളാണ് എന്ന ബോധ്യപ്പെടുത്തലാണ് ഉണ്ടായത്.

കലാമണ്ഡലം വൈസ് ചാന്‍സലര്‍ രജിസ്ട്രാര്‍ കലാകാരന്‍മാരായ വിദ്യാര്‍ത്ഥികള്‍ അധ്യാപകര്‍ എന്നിവര്‍ യാത്രാംഗങ്ങളുമായി സംവദിച്ചു. രാവിലെ 6.30 ന് പേരാമ്പ്ര ടാക്‌സി സ്റ്റാന്‍ഡ് പരിസരത്ത് വെച്ച് ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ.എന്‍.ബിനോയ് കുമാര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ബി പി സി. വി പി. നിത അധ്യക്ഷത വഹിച്ചു. വിദ്യാരംഗം കോഡിനേറ്റര്‍ വി.എം. അഷറഫ്, ബി.ബി. ബിനീഷ്. ജിതേഷ് പുലരി , കെ. അരുണ്‍കുമാര്‍, വി.കെ. സൗമ്യ,ജി എസ് സുജിന ,എന്നിവര്‍ സംസാരിച്ചു. എന്‍.പി.എ കബീര്‍, സുധാമണി.കെ., അന്‍സില കെ. എന്നിവര്‍ അതിഥികളുമായി അഭിമുഖത്തിന് നേതൃത്വം നല്‍കി. യാത്ര ഒരു അനുഭവപാഠമായി ക്ലാസ് തല പ്രവര്‍ത്തനത്തിലുള്ള വലിയ ഊര്‍ജ്ജമാണന്ന് അധ്യാപകര്‍ അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/181370/students-and-teachers-in-perambra-in-search-of-the-roots-of-art-and-literature)